Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
04 Jul 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നെല്ലിലെ മഞ്ഞ തണ്ടുതുരപ്പൻറെ നിയന്ത്രണം
ചെറിയ ചൂടും തണുപ്പുമുള്ള കാലാവസ്ഥ ആവശ്യമായതിനാൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ കൃഷി ചെയ്തുവരുന്ന ഒരു പ്രധാന വിളയാണ് നെല്ല്. ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ളതും, അധികസമയം സൂര്യപ്രകാശം ലഭിക്കുന്നതും, സുരക്ഷിതമായ ജലസേചന സംവിധാനമുള്ളതുമായ സ്ഥലങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. വിളയുടെ വളർച്ചാ സമയത്ത് വേണ്ട ശരാശരി കാലാവസ്ഥ 20º സെൽഷ്യസ് മുതൽ 37º സെൽഷ്യസ് വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. നെല്ലിന് താങ്ങാൻ കഴിയുന്ന പരമാവധി ചൂട് 40º സെൽഷ്യസിനും 42º സെൽഷ്യസിനും ഇടയിലാണ്. മുളപൊട്ടുന്നതിന് ആവശ്യമായ കുറഞ്ഞ താപനില നിലമുഴുന്ന സമയത്ത് 10º സെൽഷ്യസ് ആണ്, ഒപ്പം വളർച്ചയ്ക്ക് വിളയ്ക്ക് ഉയർന്ന താപനിലയും ആവശ്യമാണ്.
• നേരത്തേയുള്ള പറിച്ചുനടൽ അതായത് ജൂലൈയിലെ ആദ്യപതിനാല് ദിവസത്തിനുള്ളിൽ, • നൈട്രജൻ അടങ്ങിയ വളങ്ങൾ 3-4 പ്രാവശ്യമായി ഇടുക. • നഴ്സറിയിൽ, ക്ലോറാന്ത്രിനിലിപ്രോൾ 0.4% ജിആർ അല്ലെങ്കിൽ കാർബോഫ്യുറാൻ 3% ജി അല്ലെങ്കിൽ കാർടാപ്പ് ഹൈഡ്രോക്ലോറൈഡ് 4% ജി അല്ലെങ്കിൽ ഫിപ്രോനിൽ 0.3 ജിആർ 100 സ്ക്വയർ. മീ (ഒരു ഗുൻത) 1 കിഗ്രാം എന്ന അളവിൽ നഴ്സറിയിലെ വിത്ത് പാകലിന് 15 ദിവസങ്ങൾക്ക് ശേഷം മണലിനൊപ്പം ഇടുക. • ഞാറിൻറെ അഗ്രം മുറിയ്ക്കുന്നത് വലിയ ശലഭങ്ങൾ വന്ന് മുട്ടയിടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. • തരിതരിയായുള്ള (ഗ്രാന്യൂൾ) കീടനാശിനികളാണ് മഞ്ഞ തണ്ടുതുരപ്പൻറെ ലാർവാ ഘട്ടത്തെ നിയന്ത്രിക്കുന്നതിന് കൂടുതൽ ഫലപ്രദം. • ക്ലോറാന്ത്രിനിലിപ്രോൾ 0.4% ജിആർ 10 കിഗ്രാം, അല്ലെങ്കിൽ കാർടാപ്പ് ഹെഡ്രോക്ലോറൈഡ് 4% ജി 10 കിഗ്രാം അല്ലെങ്കിൽ ഫിപ്രോനിൽ 0.3% ജിആർ 20-25 കിഗ്രാം വീതം ഹെക്ടറിന് രണ്ട് തവണയായി, കീടബാധയുടെ ആദ്യഘട്ടത്തിൽ അല്ലെങ്കിൽ പറിച്ച് നട്ടുകഴിഞ്ഞ് 30-35 ദിവസത്തിന് ശേഷം പ്രയോഗിക്കുക. രണ്ടാമത് തളിക്കുന്നത് ആദ്യ തവണയ്ക്ക് 15-20 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയിരിക്കണം. • കീടബാധയുള്ളിടത്ത് മാത്രം കീടനാശിനികൾ തളിക്കുക. • ഇത് കൂടാതെ, ക്ലോറാന്ത്രിനിലിപ്രോൾ 18.5% എസ് സി 3 മില്ലി, അല്ലെങ്കിൽ ഫ്ലുബെൻഡയമൈഡ് 480 എസ് സി 3 മില്ലി അല്ലെങ്കിൽ ഫിപ്രോനിൽ 80% ഡബ്ളിയുജി 1 ഗ്രാം, അല്ലെങ്കിൽ ഫ്ലൂബെൻഡയമൈഡ് 20% ഡബ്ളിയുജി അല്ലെങ്കിൽ ഫ്ലൂബെൻഡയമൈഡ് 4% +ബുപ്രോഫെസിൻ 20% 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ചേർത്ത് തളിക്കുക. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
184
13