Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
07 Oct 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഉള്ളി നഴ്സറിയുടെ നിയന്ത്രണം
● ഏതാണ്ട് 2-4 ഗുൻത വിസ്തൃതിയുള്ള സ്ഥലത്ത് വളർത്തിയ തൈകൾ ഒരു ഏക്കർ കൃഷിയിടത്തിലേക്ക് പറിച്ചു നടാം. ● ഉള്ളിക്കൃഷിക്ക് വേണ്ടി തെരഞ്ഞെടുത്ത സ്ഥലം കളവിമുക്തവും നീർവാർച്ചയുള്ളതുമായിരിക്കണം. ● ആവശ്യത്തിന് സൂര്യപ്രകാശമുള്ളിടത്താകണം നഴ്സറി വളർത്തേണ്ടത്. കളവളരുന്നതിനുള്ള സാഹചര്യമുണ്ടെങ്കിൽ, ചെറിയ തോതിൽ ജലസേചനം നടത്തി, പുറകെ കളപറിക്കലും നടത്തണം. വിത്തുകൾ പാകുന്നത് ജൈവാവശിഷ്ടങ്ങൾ ഇട്ടതിന് ശേഷമായിരിക്കണം.
● തൈകൾക്ക് ചുറ്റും വെള്ളം കയറി കെട്ടിക്കിടക്കാതിരിക്കുന്നതിനായി, തടം നിരപ്പായതും ആവശ്യത്തിന് ലെവൽ ചെയ്തതുമായിരിക്കണം. ● ഒരു തടത്തിന് 1 മീറ്റർ വീതിയും, 3-4 മീറ്റർ നീളവും 15 സെമി ഉയരവും വേണം. ● നന്നായി വിഘടിച്ച ജൈവാവശിഷ്ടങ്ങൾ ട്രൈകോഡെർമ വിറിഡെയ്ക്കൊപ്പം നഴ്സറിക്കായി തടങ്ങൾ തയാറാക്കുമ്പോൾ അതിൽ ചേർക്കുക. ● മുളപൊട്ടുന്നതിൻറെ ശതമാനം നല്ലതാണെങ്കിൽ, ഒരേക്കറിൽ നടുന്നതിന് 2.5-3 കിഗ്രാം വിത്ത് മതിയാകും. ● വിത്തുകൾ 2.5 മുതൽ 5 ഗ്രാം വരെ തിറം അല്ലെങ്കിൽ ക്യാപ്റ്റൻ അല്ലെങ്കിൽ കാർബെൻഡാസിം, ഉപയോഗിച്ച് നടുന്നതിന് മുമ്പ് പരിചരണം നടത്തുക. ● വിത്തിലെ മുളപൊട്ടൽ കൂടുതൽ നന്നാക്കാനായി ചെറിയ തോതിൽ ജലസേചനം നടത്താം, ഇതിന് ശേഷം രണ്ടാമത് ജലസേചനം 7 ദിവസത്തിന് ശേഷം നടത്തിയിരിക്കണം. ● കളകൾ ഉണ്ടെങ്കിൽ കളനശീകരികണം നടത്തിയിരിക്കണം. നിലമൊരുക്കലും നടത്തേണ്ടതാണ്. മാറ്റിനടുന്നതിന് 24 മണിക്കൂർ മുമ്പ് ജലസേചനം നടത്തണം. അതികൊണ്ട്, അത് തൈകൾ പറിച്ചെടുക്കുന്നത് എളുപ്പമാക്കും. ● നട്ട് 40 മുതൽ 50 ദിവസത്തിനുള്ളിൽ തൈകൾ മാറ്റിനടുന്നതിന് തയാറാകും. ● മാറ്റി നടുന്നതിനായി തൈകൾ തയാറാക്കുമ്പോൾ, ഇലപ്പേനുകൾ കാണപ്പെടുന്നതിനും ചെടികളുടെ ഊർജം നഷ്ടപ്പെടുന്നതിനും സാധ്യതയുണ്ട്. ഇലപ്പേനുകളെ നിയന്ത്രിക്കുന്നതിന്, ക്വിനാൽഫോസ് 25ഇസി പമ്പിന് 15മില്ലി വീതവും ഊർജക്കുറവ് പ്രശ്നം നിയന്ത്രിക്കാൻ മാൻകോസെബ് 25 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്തും 10-15 ദിവസങ്ങളുടെ ഇടവേളയിൽ തളിക്കുക. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
219
19