AgroStar Krishi Gyaan
Pune, Maharashtra
15 Aug 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കൃഷിയിടത്തില് ചാഴിയുടെ നിയന്ത്രണം
നാല് ജോഡി കാലുകകളുള്ള, സാധാരണ കീടങ്ങളുടെ കൂട്ടത്തില്പ്പെടാത്ത ഒരു ജീവിയാണ് ചാഴി. കാലാവസ്ഥയിലെ മാറ്റങ്ങളും കൃഷി ചെയ്യുന്ന വിളയുടെ ക്രമത്തിലെ മാറ്റങ്ങളും മറ്റുമാണ് ചാഴികളുടെ എണ്ണം കൂടാനുള്ള കാരണം. വിള നശിപ്പിക്കുന്നതിന് പുറമേ, ചില സ്പീഷീസില്പ്പെട്ട ചാഴികള് ഇരപിടിക്കുകയും ചെയ്യാറുണ്ട്, ഇവ മിക്കവാറും ചുവപ്പ് നിറമുള്ളവയായിരിക്കും. നാശനഷ്ടം: കേടുപാടുണ്ടായ ഇലകളില് ഇളം മഞ്ഞ നിറം, കുത്തുകള്, ബ്രൗണ് നിറം, ചുരുളല്, ചുളിവ് എന്നിവ കാണപ്പെടുകയും ഒടുവില് ഇവ പൊഴിഞ്ഞുപോകുകയും ചെയ്യും. ചെടിയുടെ ചില ഭാഗങ്ങളില് വൈകൃതവും ചിലപ്പോള് കാണാറുണ്ട്. ചെടിയുടെ കേടുപാടുണ്ടായ ഭാഗങ്ങളില് ചാഴിക്കുഞ്ഞുങ്ങളേയും കാണാറുണ്ട്. ചൂട് കാലാവസ്ഥയില് ഇവ പെട്ടെന്ന് വളരുകയും എണ്ണം പെരുകുകയും ചെയ്യുന്നു. ചില ചാഴികള് വൈറല് രോഗങ്ങളുടെ വാഹകരായും പ്രവര്ത്തിക്കുന്നു. വെണ്ട, വഴുതനങ്ങ, മുളക്, പരുത്തി, സപ്പോട്ട, മാങ്ങ, തേയില, തുവരപ്പരിപ്പ്, തേങ്ങ, ചോളം എന്നിവയെ ആണ് ഇത് പ്രധാനമായി ബാധിക്കുന്നത്.
നിയന്ത്രണം: ● കൃഷിയിടത്തിലെ ജലവിതരണ സംവിധാനം വൃത്തിയായി സൂക്ഷിക്കുക. ● വിളയുടെ അവശിഷ്ടങ്ങള് ശരിയായ രീതിയില് സംസ്കരിക്കുക ● കൃഷിയിടത്തില് കളശല്യം ഇല്ലെന്ന് ഉറപ്പാക്കുക. ● കൃഷി ചെയ്യുന്ന വിളകളുടെ ക്രമം ശരിയായ രീതിയില് മാറ്റുക. ● നൈട്രജന് അടങ്ങിയ നിര്ദ്ദിഷ്ട വളങ്ങള് ഉപയോഗിക്കുക. ● ചാഴിയെ നിയന്ത്രിക്കാന്, തുടക്കത്തില് വേപ്പുകൊണ്ടുള്ള മിശ്രിതങ്ങളും ചാഴിയുടെ ശത്രുക്കളായ മറ്റ് ജീവികളേയും ഉപയോഗിക്കുക. ● മീനെണ്ണ സോപ്പ്, വേപ്പുകൊണ്ടുള്ള മിശ്രിതങ്ങള്, വേപ്പെണ്ണ തുടങ്ങിയ ജൈവ കീടനാശിനികള് തളിക്കുക. ● സിന്തറ്റിക് പിറത്രോയിഡ് വിഭാഗത്തില്പ്പെട്ട കീടനാശിനികള് തളിക്കാതിരിക്കുക. ● 10 മി.ലി പ്രോപ്പര്ഗൈറ്റ് 57 ഇസി, 2 മി.ലി അബാമെക്ടിന് 1.8 ഇസി, 2.5 മി.ലി സ്പിറോടെട്രാമേറ്റ് 150 ഒഡി, 10 മി.ലി ഫെന്പൈറോക്സയാമേറ്റ് 5 എസ്.സി, 10 മി.ലി ഫെനാസാക്വിന് 10 ഇസി, 10 മി.ലി എത്തിയോണ് 50 ഇസി, 10 മി.ലി ക്ലോര്ഫെന്പൈര് 10 ഇസി, 10 മി.ലി സ്പൈറോമെസിഫെന് 22.9 ഇസി എന്നിവ നിര്ദ്ദിഷ്ട വിളകളില് ചാഴിയെ നിയന്ത്രിക്കാനായി തളിക്കാവുന്നതാണ്. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
95
0