AgroStar Krishi Gyaan
Pune, Maharashtra
01 Aug 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നെല്ലിലെ പുൽച്ചാടികളുടെ നിയന്ത്രണം
നെല്ല് വിളയെ ഏറ്റവുമധികം ബാധിക്കുന്നത് പച്ചപ്പുൽച്ചാടി, തവിട്ട് പുൽച്ചാടി, വെളുത്ത പുറമുള്ള പുൽച്ചാടി എന്നിവയാണ്. ഇവയുടെ കുഞ്ഞുങ്ങളും മുതിർന്നവയും വിളകളിൽ നിന്ന് നീരൂറ്റിക്കുടിക്കുകയും അവ വാടുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഏകീകൃത കീടനിയന്ത്രണം (ഐപിഎം) ● നേരത്തേ ഞാറ് പറിച്ചുനടുന്നത് കീടബാധ കുറയ്ക്കും ● മൂന്ന് തവണയായി നിർദിഷ്ട അളവിൽ നൈട്രജൻ വളം നൽകുക ● കീടബാധയുടെ ആരംഭത്തിൽ തന്നെ വെള്ളം വറ്റിച്ചുകളയണം ● കാർബോഫ്യുറാൻ 3ജി 25 കിഗ്രാം അല്ലെങ്കിൽ ഫിപ്രോനിൽ 0.3 ജിആർ 20-25 കിഗ്രാം അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 0.5% + ത്രൈമെഥോക്സാം 1% ജിആർ 6 കിഗ്രാം ഹെക്ടറിന് എന്ന അളവിൽ മണ്ണിൽ ഇടുക ● ഗ്രാന്യൂൾ രൂപത്തിലുള്ള കീടനാശിനികൾ നൽകുക എന്നത് പ്രായോഗികമല്ലെങ്കിൽ, അസെറ്റാംപ്രിഡ് 20 എസ്പി 4 ഗ്രാം അല്ലെങ്കിൽ ക്ലോതിയാനിഡിൻ 50 ഡബ്ളിയുജി 5 ഗ്രാം അല്ലെങ്കിൽ ബുപ്രോഫെസിൻ 25 എസ് സി 20 മില്ലി അല്ലെങ്കിൽ ഡിനോറ്റോഫ്യുറാൻ 20 എസ് ജി 4 ഗ്രാം അല്ലെങ്കിൽ ബ്യൂപ്രോഫെസിൻ 15% + അസഫേറ്റ് 35 % ഡബ്ളിയു പി 25 ഗ്രാം അല്ലെങ്കിൽ ഡെൽറ്റാമെത്രിൻ 0.72 % + ബ്യൂപ്രോഫെസിൻ 5.65 % ഇസി 20 മില്ലി അല്ലെങ്കിൽ ഫെനോബ്യുകാർബ് 20% + ബ്യുപ്രോഫെസിൻ 5% ഇസി 20 മില്ലി അല്ലെങ്കിൽ ഫ്ലുബെൻഡയമൈഡ് 4% + ബ്യുപ്രോഫെസിൻ 20% ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. ● ഈ തളിക്കുന്നത് നെല്ലിലെ ഇല മടങ്ങൽ രോഗത്തിനും തണ്ടുതുരപ്പനും പരിഹാരമാണ്. ● തുടക്കത്തിൽ മാത്രം കീടബാധയേറ്റ ഭാഗത്ത് കീടനാശിനികൾ പ്രയോഗിക്കുക.
ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
153
1