AgroStar Krishi Gyaan
Pune, Maharashtra
25 Jul 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
സോയാബീൻ വിളയിലെ ഇല തിന്നുന്ന ചിത്രശലഭപ്പുഴുവിൻറെ നിയന്ത്രണം
ആമുഖം: സോയാബീൻ പയർവർഗ്ഗമായും എണ്ണക്കുരു വിളയായും ഒരേ സമയം പരിഗണിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്. എന്നിരുന്നാലും പയറുവർഗ്ഗമായല്ല എണ്ണക്കുരുവായാണ് ഇത് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. സോയാബീൻ പയർ പ്രോട്ടീനുകളുടെ കലവറയാണ്, അതിനാൽ തന്നെ ഇവവെജിറ്റേറിയൻ മീറ്റ് അഥവാ സസ്യ ഇറച്ചി എന്നും അറിയപ്പെടുന്നു. ഇതിലെ പ്രധാനഘടകങ്ങൾ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, കൊഴുപ്പുകൾ എന്നിവയാണ്. സോയാബീനിൽ 30-40 % പ്രോട്ടീൻ, 22 % എണ്ണ, 21 % കാർബോഹൈഡ്രേറ്റ്, 12 % ഈർപ്പം എന്നിവ അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ, മധ്യപ്രദേശ് ആണ് ഏറ്റവും വലിയ സോയാബീൻ ഉത്പാദക സംസ്ഥാനം, സോയാബീൻ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലെ ഇൻഡോറിലാണ്. സോയാബീനിലെ ഇല തിന്നുന്ന ചിത്രശലഭപ്പുഴു വിളയ്ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. അവയെക്കുറിച്ച് കൂടുതൽ അറിയാം. ● പാടത്തിന് ചുറ്റും ആവണക്ക് വിള വളർത്തുക. വളർച്ചയെത്തിയ ചിത്രശഭപ്പുഴുക്കൾ ആവണക്ക് ഇലകൾക്ക് മുൻഗണന നൽകുകയും മുട്ടകളിൽ കൂട്ടത്തോടെ അവയിൽ ഇടുകയും ചെയ്യും. ● മുട്ടകളുള്ള ആവണക്ക് ഇലകൾ കൂട്ടത്തോടെ ശേഖരിച്ച് നശിപ്പിക്കു. ● എസ്എൽഎൻപിവൈ 250 എൽഇ ഹെക്ടറിന് 500 ലിറ്റർ വെള്ളത്തിൽ ചേർത്ത് വൈകുന്നേരങ്ങളിൽ തളിക്കുക. ● ബാക്ടീരിയ അധിഷ്ഠിത പൊടികൾ തളിക്കുക, ബാസിലസ് തുറിംഗനെസിസ് 15 ഗ്രാം അല്ലെങ്കിൽ ബൊവേറിയ ബാസിയാന എന്ന ഫംഗൽ അധിഷ്ഠിത പൊടി 10 ലിറ്റർ വെള്ളത്തിന് 40 മില്ലി. ● വേപ്പിൻ കുരു സത്ത് 5 % അല്ലെങ്കിൽ വേപ്പ് അധിഷ്ഠിത ലായിനികൾ 40 മില്ലി (0.15% ഇസി) വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. ● കൂടുതൽ കീടബാധയുള്ള ഇലകളിൽ, ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി അല്ലെങ്കിൽ പ്രൊഫെനോഫോസ് 50 ഇസി 10 മില്ലി അല്ലെങ്കിൽ ക്ലോറോപൈറിഫോസ് 20 മില്ലി അല്ലെങ്കിൽ ഇൻഡോക്സാകാർബ് 15.8 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
229
15