AgroStar Krishi Gyaan
Pune, Maharashtra
17 May 19, 11:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മാവ് കൃഷിയിലെ പഴയീച്ചയുടെ നിയന്ത്രണം
● പഴങ്ങൾ യഥാസമയം വിളവെടുക്കണം. പഴങ്ങൾ മരത്തിൽ നിന്ന് തന്നെ പഴുക്കാതിരിക്കാൻ ശരിയായി ശ്രദ്ധിക്കണം. ● പഴയീച്ച ബാധയുള്ള പഴങ്ങളും തോട്ടത്തിൽ നിലത്തുവീണ പഴങ്ങളും പഴയീച്ചകളുടെ എണ്ണം വർധിപ്പിക്കുന്നതിനാൽ അവ ശേഖരിച്ച് നശിപ്പിച്ച് കളയണം. ● ബാക്ട്രോസെറ ഡോർസാലിസ് സ്പീഷീസിൽപ്പെട്ട പഴയീച്ചയുടെ പ്യൂപ്പ ഘട്ടം മണ്ണിൽ 2 സെമി മുതൽ 3 സെമി വരെ ആഴത്തിലാണ് കാണപ്പെടുന്നത്. ● മണ്ണിൽ നിർദേശിച്ച ഗ്രാന്യൂൾ രൂപത്തിലുള്ള കീടനാശിനി ഇടുക.
● കീടബാധയുടെ സമയത്ത്, അരിവാൾ കൊണ്ട് മരത്തിനുചുറ്റുമുള്ള മണ്ണ് 2 മുതൽ 2 സെമി വരെ ആഴത്തിൽ ഇളക്കിയതിന് ശേഷം ക്ലോറോപൈറിഫോസ് 20 ഇസി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ചേർത്ത മിശ്രിതം മണ്ണ് പൂർണ്ണമായും നനയുന്നത് വരെ തളിക്കുക. ● ഈ കീടത്തിൻറെ ലാവർവാ ഘട്ടം പഴത്തിനകത്താണ്, അതിനാൽ രാസകീടനാശിനികൾക്ക് കീടത്തിനടുത്തേക്ക് എത്താൻ കഴിയില്ല. പഴയീച്ചയുടെ നിയന്ത്രണത്തിനായി മെഥൈൽ യുജിനോൾ കെണികൾ ഉപയോഗിക്കുക. ഉറവിടം - അഗ്രോവോൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
14
2