Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Jun 19, 06:30 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മുളക്, വെളുത്തുള്ളി, മണ്ണെണ്ണ സത്ത് ഉപയോഗിച്ച് വിളകളിലെ തുരപ്പൻ കീടത്തെ നിയന്ത്രിക്കാം
മുളക്, വെളുത്തുള്ളി, മണ്ണെണ്ണ സത്ത് വിളകൾക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ചില പ്രധാന തുരപ്പൻ കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ജൈവ കീടനാശിനികൾ നിർമ്മിക്കുന്ന തനത് വിദ്യകളിലൊന്നാണ്. തണ്ട് തുരപ്പൻ, ഇലപ്പേൻ, പട്ടാളപ്പുഴു തുടങ്ങിയവയാണ് മുളക്, വെളുത്തുള്ളി മണ്ണെണ്ണ സത്ത് കൊണ്ട് നിയന്ത്രിക്കാവുന്ന ചില പ്രധാന കീടങ്ങൾ. ഇത്തരം ജൈവ സഹായങ്ങൾ രാസാവശിഷ്ടങ്ങളോ കീടനാശിനികളുടെ അവശിഷ്ടങ്ങളോ ഇല്ലാത്ത വിളവ് ലഭിക്കുന്നതിന് സഹായിക്കുന്നു. ആവശ്യമായ സാധനങ്ങൾ: 1. വെളുത്തുള്ളി 50 ഗ്രാം 2. പച്ചമുളക് 25 ഗ്രാം 3. മണ്ണെണ്ണ 10 മില്ലി 4. സോപ്പ് 12 മില്ലി 5. വെള്ളം 3 ലിറ്റർ 6. ഗ്രൈൻറർ 7. ഒരേക്കറിന്, 1 കിഗ്രാം വെളുത്തുള്ളി, ½ കിഗ്രാം ഇഞ്ചി, ½ ഗ്രാം മുളക് എന്നിവ ആവശ്യമാണ്. തയാറാക്കുന്ന വിധം: 1. വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക, വെളുത്തുള്ളിയും മുളകും ചേർന്ന പേസ്റ്റ് ഒരു രാത്രി മണ്ണെണ്ണയിൽ മുക്കി വെയ്ക്കുക (12 മണിക്കൂർ) 2. 50 മില്ലി വെള്ളം ചേർക്കുക 3. എല്ലാ ഘടകങ്ങളും വെള്ളത്തിലും, സോപ്പ് പൊടി അല്ലെങ്കിൽ സോപ്പ് വെള്ളത്തിലും ചേർക്കുക. സത്ത് അരിച്ചെടുത്ത് തളിക്കുന്നതിന് മുമ്പായി നന്നായി യോജിപ്പിക്കുകയും ഇളക്കുകയും ചെയ്യുക. ഉപയോഗിക്കേണ്ട വിധം: ഒരു ലിറ്റർ വെള്ളത്തിന് 10 മില്ലി എന്ന അളവിൽ കീടബാധയുള്ള ചെടികളിൽ തളിക്കുക. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
231
0