Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
16 Jun 19, 06:00 PM
കന്നുകാലി വളർത്തൽഅനിമൽ സയൻസ് സെൻറർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
പ്രളയസമയത്തെ കന്നുകാലി സംരക്ഷണം
പ്രളയ സാധ്യതയുള്ളപ്പോൾ കന്നുകാലി സംരക്ഷണത്തിന് എടുക്കേണ്ട മുൻകരുതലുകൾ: • കന്നുകാലികളെ കെട്ടിയിടരുത്, അഴിച്ചുവിടുക. • പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മൃഗങ്ങളെ ഉടൻതന്നെ ഉയർന്ന, സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുക. • മൃഗങ്ങളെ മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ അവിടുത്തെ വൈക്കോലിൻറെയും വെള്ളത്തിൻറെയും കാര്യം പൂർണമായി നിയന്ത്രണത്തിലാകണം.
പ്രളയത്തിന് ശേഷം ഈ മുൻകരുതലുകൾ പിന്തുടരുക: • മൃഗങ്ങൾ മലിനജലം കുടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. • പ്രളയജലവുമായുള്ള സമ്പർക്കം മൂലം ന്യൂമോണിയ, ഡയേറിയ, ത്വക്ക് രോഗങ്ങൾ എന്നിവയുടെ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ തൊട്ടടുത്ത മൃഗാശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെടുക. • പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. സർക്കാർ സഹായം ലഭിക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാൻ കന്നുകാലികളുടെ പോസ്റ്റ്മോർട്ടം പ്രദേശത്തെ മൃഗഡോക്ടർ ചെയ്തിരിക്കണം. • പ്രളയശേഷം പ്രാദേശിക ഭരണകൂടത്തിൻറെ നിർദ്ദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രം കന്നുകാലികളെ അവയുടെ പഴയ സ്ഥലത്തേക്ക് മാറ്റുക. • മഴ കാരണം വൈക്കോലിൽ ഈർപ്പം വളരെയധികമാണെങ്കിൽ, അവ ഉണക്കിയശേഷം കന്നുകാലികൾക്ക് നൽകുക. ഈർപ്പം വളരെയധികമുണ്ടെങ്കിൽ, അത് ഒഴിവാക്കണം. സ്രോതസ്സ്: അനിമൽ സയൻസ് സെൻറർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
411
0