Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
06 Oct 19, 06:30 PM
കന്നുകാലി വളർത്തൽNDDB
കന്നുകാലിപരിപാലന കലണ്ടർ: ഒക്ടോബറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• കുളമ്പ് രോഗം കാണപ്പെടുന്നതിനനുസരിച്ച്, രോഗംബാധിച്ച കന്നുകാലികളെ 1% പൊട്ടാസ്യം പെർമാംഗനേറ്റ് ലായിനി ഉപയോഗിച്ച് ചികിത്സിക്കുക. • കുളമ്പ് രോഗം, ഹെമറേജിക് സെപിറ്റിസീമ, ബ്ലാക്ക് ക്വാർട്ടർ, എൻററോട്ടോക്സീമിയ എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധമരുന്ന് ഇതുവരെ നൽകിയിട്ടില്ലെങ്കിൽ, ഉടൻതന്നെ അവ നൽകിയെന്ന് ഉറപ്പുവരുത്തുക. • വിരമരുന്ന്, കൃമിനാശിനി/ലായിനി എന്നിവ നൽകാനുള്ള അനുയോജ്യമായസമയമാണിത്. • ഇടവിട്ട്, വിരയ്ക്കുള്ള മരുന്നുകൾ ഉപയോഗിക്കുക.
• കന്നുകാലികൾക്ക് ധാതുമിശ്രിതം അഥവാ മിനറൽ മികസ്ചർ നൽകാവുന്നതാണ്. • പച്ചപ്പുല്ലിൻറെ ലഭ്യത ഈ മാസം വർധിക്കുന്നു പക്ഷേ ഈ ആഹാരത്തിൻറെ അളവ് പരിശോധിക്കണം. ആഹാരത്തിൽ പച്ചപ്പുല്ലും വയ്ക്കോലും ഒരുപോലെ ഉൾപ്പെടുത്തുക. വളരെയധികം അളവ് പച്ചപ്പുല്ല് നൽകുന്നത് ഡയേറിയ, അസിഡോസിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായേക്കാം. • ചെമ്മരിയാടുകളിൽ കഴിഞ്ഞമാസം നിങ്ങൾ കമ്പിളിരോമം മുറിച്ചെടുത്തിട്ടില്ലെങ്കിൽ, ഈ മാസം അത് പൂർത്തിയാക്കേണ്ടതുണ്ട്. • ചെമ്മരിയാടിൻറെ രോമം എടുത്ത് 21 ദിവസത്തിന് ശേഷം, ആന്തര പരാദങ്ങളെ തടയുന്നതിനായി അവയെ അണുനാശിനി ലായിനി ഉപയോഗിച്ച് കുളിപ്പിക്കുക. • തണുപ്പ്കാലം ഈ മാസം ആരംഭിക്കുന്നു, അതിനാൽ കന്നുകാലികളെ തണുപ്പിൽനിന്ന് സംരക്ഷിക്കാൻ വേണ്ട അനുയോജ്യമായ മുൻകരുതലുകൾ എടുക്കുക. സ്രോതസ്സ്: എൻഡിഡിബി ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
194
0