Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
21 Sep 19, 06:30 PM
ജൈവ കൃഷിഅഗ്രോവൻ
ബ്യുവേറിയ ബാസ്സിയാനയുടെ ഉപയോഗവും പ്രയോജനങ്ങളും മനസ്സിലാക്കാം
ബ്യുവേറിയ ബാസ്സിയാന ലോകത്താകമാനം മണ്ണിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ഫംഗസ് ആണ്. ഇതിൻറെ ബീജങ്ങൾ കീടത്തിൻറെ ശരീരവുമായി സമ്പർക്കത്തിൽ വരുന്ന നിമിഷത്തിൽ തന്നെ വളർന്ന് തുടങ്ങുകയും ശരീരം മുഴുവൻ പടരുകയും ചെയ്യുന്നു. കീടത്തിൻറെ ശരീരം മുഴുവൻ പടർന്ന് അകത്തെ പോഷകം കൊണ്ട് ഇത് ജീവിക്കുന്നു. കീടങ്ങൾ 48 മുതൽ 72 മണിക്കൂറിനകം ചാകുന്നു.
വിളകൾ: ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ ലക്ഷ്യമാക്കുന്ന കീടം: വൈറ്റ് ഗ്രബ്, കരിഞ്ചെള്ള്, ഇലതീനി ചിത്രശലഭപ്പുഴു ഉപയോഗം: വൈറ്റ് ഗ്രബിനെ നിയന്ത്രിക്കുന്നതിന്, ഇത് മണ്ണുമായി കലർത്തി അല്ലെങ്കിൽ വെള്ളത്തിൽ കലർത്തി അതിൽ ചെടിയുടെ വേര് മുക്കിയിടണം. അല്ലെങ്കിൽ വിള നടുന്നതിന് മുമ്പോ ശേഷമോ, അത് മണ്ണിൽ കലർത്തിയോ തുള്ളിനനയിലൂടെയോ നൽകാം. ഉപയോഗ രീതി: വിളയ്ക്കനുസരിച്ച് അല്ലെങ്കിൽ കീടത്തിൻറെ എണ്ണത്തിന് അനുസരിച്ച്, ഇത് 15 മുതൽ 20 ദിവസം കൂടുമ്പോൾ ഹരിതഗൃഹത്തിലെ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം. അളവ്: 200 ലിറ്റർ വെള്ളത്തിൽ, ഏക്കറിന് 2 കിഗ്രാം വീതം 5 ലിറ്റർ വീതം വെള്ളത്തിൽ ചേർത്ത് അതിൽ കുതിർത്തോ തളിച്ചോ ഉപയോഗിക്കാം സ്രോതസ്സ്: അഗ്രോവോൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
170
0