Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 Aug 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോ സന്ദേശ്
പ്രധാനപ്പെട്ട സ്ട്രോബറി കൃഷിരീതികളെക്കുറിച്ച് അറിയാം
മിതോഷ്ണമേഖലകളിൽ ഫലപ്രദമായി സ്ട്രോബറി വളർത്താം, സമതലങ്ങളിൽ ശൈത്യകാലത്ത് ഒരു വിളമാത്രമായേ ഇത് വളർത്താൻ കഴിയൂ. ഒക്ടോബർ-നവംബർ മാസങ്ങളിൽ മിതോഷ്ണമേഖലകളിൽ വിളകൾ നടുകയും ഫെബ്രുവരി-മാർച്ച് മാസത്തോടെ പഴങ്ങൾ തയാറാവുകയും ചെയ്യുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ സ്ട്രോബറി തടങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടുന്നു. ഇത് പഴങ്ങൾ വേഗത്തിൽ വളരുന്നതിനും ഫലം 20% വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഒരിക്കൽ നട്ടുകഴിഞ്ഞാൽ മൂന്ന് വർഷം തുടർച്ചായായി സ്ട്രോബറി വിളവെടുക്കാം, പ്രത്യേകിച്ച് നന്നായി നീഴ് വാർച്ചയും വർഷം മുഴുവൻ മൺസൂൺ മഴ ലഭിക്കുന്ന, വർഷം മുഴുവൻ തണുത്ത കാലാവസ്ഥയുള്ള മഹാരാഷ്ട്രയിലെ മഹാബലേശ്വർ പോലുള്ള പ്രദേശങ്ങളിൽ. ഗുജറാത്തിലെ സ്ഥിതി നേർ വിപരീതമാണ് അവിടെ പ്രധാന സ്ഥലങ്ങളായ അഹമ്മദാബാദ്, വഡോദര, സൂറത്ത് അല്ലെങ്കിൽ രാജ്കോട്ട് എന്നിവിടങ്ങളിലെല്ലാം നല്ല വില ലഭിക്കുന്നതിനായി സ്ട്രോബറി കൃഷി ചെയ്യുന്നു. കൃഷിരീതി: സ്ട്രോബറി വിത്ത് നടുകയോ ചെടിയുടെ റണ്ണേഴ്സ് നടുകയോ ചെയ്യാം. പുതിയ വളരുന്ന ചെടികളെയാണ് റണ്ണേഴ്സ് എന്ന് പറയുന്നത്. നേരത്തേ ഫലം ലഭിക്കാനും, നല്ല ഗുണനിലവാരമുള്ള പഴങ്ങൾ ലഭിക്കാനും നിർബന്ധമായും ഒരു റണ്ണർ നട്ടിരിക്കണം. ടിഷ്യുകൾച്ചറിലൂടെ തയാറാക്കിയ ചെടികൾ മാറ്റി നടുകയും ചെയ്യാം. സെപ്തംബറിലെ രണ്ടാം പക്ഷം മുതൽ ഒക്ടോബറിലെ ആദ്യ പക്ഷം വരെയാണ് സ്ട്രോബറികൾ നടേണ്ടത്. 30/30 സെമി അല്ലെങ്കിൽ 60/60 സെമി എന്ന റേഞ്ചിലാണ് ഈ നടീൽ നടക്കേണ്ടത്. മണ്ണിലേക്ക് നട്ട ഉടൻ തന്നെ മണ്ണിട്ട് നൽകണം. ഇതിനാൽ, മണ്ണ് ഈർപ്പമുള്ളതായിരിക്കും. ഇടയ്ക്ക് ചെറുതായി മണ്ണ് കയറ്റിക്കൊടുക്കുകയും തൈ കള രഹിതമായി സംരക്ഷിക്കുകയും ചെയ്യണം. വളവും ജലസേചനവും: കൃത്യമായ ജലസേചനത്തിൻറെ ആവശ്യം മണ്ണിനത്തിനേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ഒക്ടോബർ-നവംബറിൽ എല്ലാ ദിവസവും 40 മിനിറ്റ് സമയം തുള്ളനന (ഡ്രിപ്പ് ഇറിഗേഷൻ) നടത്തുക (രാവിലെയും വൈകീട്ടും 20 മിനിറ്റുകൾ വീതം). വിളയുടെ ആവശ്യമനുസരിച്ച്, ഈ സമയം വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം. പെട്ടന്ന് പഴങ്ങളുണ്ടാകുന്ന പ്രകൃതമായതിനാൽ, സ്ട്രോബറികൾക്ക് കൂടുതൽ വളം ആവശ്യമാണ്. ഇത് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, മൈക്രോന്യൂട്രിയൻറ്സ് എന്നിവയിലൂടെ നൽകാം, അവ എല്ലാ ആഴ്ചയും ജലസേചനത്തിനൊപ്പം തുള്ളിനനയിലൂടെ നൽകാൻ കഴിയും. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ ഏക്കറിന് 50:25:35 കിഗ്രാം എന്ന അനുപാതത്തിൽ തുള്ളിനനയിലൂടെയാണ് നൽകാറ്. സ്രോതസ്സ്: അഗ്രോ സന്ദേശ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
157
0