Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
10 Oct 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കാബേജിലെ ഡയമണ്ട് ബ്ലാക്ക് മോത്ത് ശലഭത്തിൻറെ ഏകീകൃത കീടനിയന്ത്രണം
കാബേജ് സാധാരണയായി വർഷം മുഴുവൻ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ, 0.37 ഹെക്ടറിൽ കാബേജ് വളർത്തുകയും 6.87 മില്ല്യൺ ടൺ ഫലം ലഭിക്കുകയും ചെയ്യുന്നു. ഗുജറാത്ത്, ഉത്തർ പ്രദേശ്, ഒറീസ, ബീഹാർ, ആസാം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് ഇത് വളർത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാൾ ആണ് കൃഷിയിലും ഉത്പാദനത്തിലും മുന്നിൽ നിൽക്കുന്നത്. ഡയമണ്ട് ബ്ലാക്ക് മോത്ത് (ഡിബിഎം) കാബേജിൽ കണ്ടുവരുന്ന ഒരു പ്രധാന കീടമാണ്. 1914ൽ ഹരിയാനയിലാണ് ഈ കീടത്തിൻറെ സാന്നിധ്യം ആദ്യം കണ്ടെത്തുന്നത്, പിന്നീട് ക്രമേണ ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും പടർന്നു. ഡിബിഎം കൂടാതെ, മുഞ്ഞകൾ, ഇലതീനി ചിത്രശലഭപ്പുഴുക്കൾ കാബേജ് തല തുരപ്പൻ എന്നിവയും വിളയ്ക്ക് തകരാറുണ്ടാക്കുന്നു. ശലഭം വിശ്രമാവസ്ഥയിലാണെങ്കിൽ, അത് ഡയമണ്ട് പോലുള്ള ഒരു പാറ്റേണിൽ കാണപ്പെടുന്നു, അതിനാലാണ് ഇവ ഡയമണ്ട് ബ്ലാക്ക് മോത്ത് എന്ന് അറിയപ്പെടുന്നത്. പച്ചകലർന്ന മഞ്ഞ നിറമുള്ള ലാർവ ആദ്യം ഇലകളിലെ ഹരിതകഭാഗം ആഹാരമാക്കുകയും പിന്നീട് ഇലകളിൽ ദ്വാരമുണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ കീടബാധയുണ്ടെങ്കിൽ , ചെടി മുഴുവനും ഇലപൊഴിയുകയും ഞരമ്പുകൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നു.
നിയന്ത്രണം : o ഇടവിളയായി തക്കാളി വളർത്തുക. o കെണിവിളയായി കടുക് അല്ലെങ്കിൽ ക്രെസ് ഇനം ചീര പിന്തുടരുക. o ഹെക്ടറിന് 10 വീതം ഫിറമോൺ കെണികൾ സ്ഥാപിക്കുക. o ആരംഭത്തിൽ, വേപ്പിൻകുരുസത്ത് 500 ഗ്രാം (5%) അല്ലെങ്കിൽ ബാസിലസ് തുറിംഗിനെസിസ് ബാക്ടീരിയൽ പൊടി 10 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. o ഏതെങ്കിലും ഡിറ്റർജെൻറെ പൊടി 10 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് കീടനാശിനി അല്ലെങ്കിൽ ജൈവനാശിനി ചേർത്ത് ലായിനിയാക്കുക, ഇത് കാര്യക്ഷമത വർധിപ്പിക്കും. o ഈ കീടം കീടനാശിനികളെ പ്രതിരോധിക്കാനുള്ള ശേഷി വളരെ വേഗം നേടുന്നു, അതിനാൽ, ഓരോ തവണയും കീടനാശിനി മാറ്റുക. o വിളവെടുപ്പിന് ശേഷം കീടബാധയേറ്റ കാബേജ് തലപ്പുകൾ ശേഖരിച്ച് നശിപ്പിക്കുക. o കൊട്ടേസിയ പ്ലുട്ടെല്ലേ ~ഒരു പാരസിറ്റോയ്ഡ് ആണ് (അതിഥേയരെ ക്രമേണ നശിപ്പിക്കുന്നു), ഇവ ഡിബിഎം 60% വരെ ബാധിക്കുന്ന പരാദമാണ്. ഈ പാരസിറ്റോയ്ഡിൻറെ സാന്നിധ്യം കൂടുതലുണ്ടെങ്കിൽ കീടനാശിനി തളിക്കുന്നത് വൈകിക്കുക. o കൂടുതൽ കീടബാധയുണ്ടാകുന്ന സാഹര്യത്തിൽ, ക്ലോറോപൈറിഫോസ് 20 ഇസി 20 മില്ലി അല്ലെങ്കിൽ സെപെർമെത്രിൻ 10 ഇസി 10 മില്ലി അല്ലെങ്കിൽ ഫെൻവലറേറ്റ് 20 ഇസി 5 മില്ലി അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി അല്ലെങ്കിൽ ക്ലോർഫെൻപൈർ 10 ഇസി 10 മില്ലി അല്ലെങ്കിൽ സയാന്ത്രിനിലിപ്രോൾ 10 ഒഡി 3 മില്ലി വീതം, അല്ലെങ്കിൽ ഡയഫെൻതിയുറോൺ 50 ഡബ്ളിയു പി 10 ഗ്രാം വീതം, അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 എസ് ജി 3 ഗ്രാം അല്ലെങ്കിൽ ഫിപ്രോനിൽ 5 എസ് സി 10 മില്ലി വീതം, അല്ലെങ്കിൽ ഫ്ലൂബെൻഡയമൈഡ് 20 ഡബ്ളിയുജി 2ഗ്രാം വീതം, അല്ലെങ്കിൽ ഫ്ലൂബെൻഡയമൈഡ് 480 എസ് സി 3 മില്ലി, അല്ലെങ്കിൽ ഇൻഡോക്സാകാർബ് 15.8 ഇസി 5 മില്ലി, അല്ലെങ്കിൽ നൊവാലുറോൺ 10 ഇസി 10 മില്ലി വീതം, അല്ലെങ്കിൽ തിയോഡികാർബ് 75 ഡബ്ളിയുപി 10 ഗ്രാം വീതം അല്ലെങ്കിൽ തോൽഫെൻപൈറാഡ് 15 ഇസി 10 ഇസി അല്ലെങ്കിൽ ക്ലോർഫ്ലുവസ്യുറോൺ 5.4 ഇസി 10 മില്ലി വീതം അല്ലെങ്കിൽ പൈറിഡൈൽ 10 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
100
3