Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Apr 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
വഴുതനയിലെ തണ്ട്, പഴം തുരപ്പൻറെ ഏകീകൃത നിയന്ത്രണം
കേടിൻറെ ലക്ഷണം: • തണ്ടുതുരപ്പൻ പുഴു (തണ്ട്, പഴം തുരപ്പൻ) വഴുതനയെ ബാധിക്കുന്ന ഏറ്റവും നശീകരണശേഷിയുള്ള കീടമാണ്. വഴുതനയിലെ തണ്ട്, പഴം തുരപ്പൻറെ ലാർവകൾ ഇലഞെട്ടും തളിരുകളും ആഹാരമാക്കുന്നു. ഇത് ഇലയും പൂമൊട്ടുകളും കൊഴിയുന്നതിന് കാരണമാകുന്നു. • പഴങ്ങളുടെ ഉള്ളിലേക്ക് തുരന്നുകയറുന്ന ചിത്രശലഭപ്പുഴുക്കൾ വളരുന്ന പഴങ്ങൾക്ക് വലിയ കേടുണ്ടാക്കുന്നു. ഒരൊറ്റ ചിത്രശലഭപ്പുഴുവിന് 4 മുതൽ 6 വരെ പഴങ്ങൾ നശിപ്പിക്കാൻ കഴിയും. കേടായ പഴങ്ങളിൽ വൃത്താകൃതിയിൽ ദ്വാരങ്ങൾ കാണുന്നു. • വഴുതനയിൽ ഇവ അകത്തേക്ക് കയറാനുണ്ടാക്കിയ ദ്വാരങ്ങൾ വിസർജ്യവസ്തുക്കൾകൊണ്ട് അടയ്ക്കുന്നു, ഇതുമൂലം കായ്കൾ ഉപയോഗയോഗ്യമല്ലാതാകുന്നു.
ഏകീകൃത കീട നിയന്ത്രണം:_x000D_ • തുടർച്ചയായുള്ള കൃഷിയും ചെടി മുറിച്ചുമാറ്റിയതിന് ശേഷമുള്ള കുറ്റിയിൽ നിന്ന് വീണ്ടും കൃഷിചെയ്യുന്നതും (റാറ്റൂണിംഗ്) ഒഴിവാക്കുക._x000D_ • ജൂണിലെ നാലാമത്തെ ആഴ്ചവരെ പറിച്ചു നടുന്നത് നീട്ടി നടീൽ സമയം ക്രമീകരിക്കുക._x000D_ • ആഴ്ചയുടെ ഇടവേളയിൽ തളിര് മുറിക്കുക. കേടായ പഴങ്ങളും തളിരുകളും ശേഖരിച്ച് നശിപ്പിക്കുക._x000D_ രാസനിയന്ത്രണ മാർഗങ്ങൾ:_x000D_ • ഏക്കറിന് 10 മുതൽ 15 വരെ വോട്ട ട്രാപ്പ് എന്ന കെണി സ്ഥാപിക്കുക._x000D_ • പരാദങ്ങളുടെ പ്രവർത്തനം പരിശോധിക്കുകയും തുടക്കത്തിൽ തന്നെ സസ്യകീടനാശിനികൾ ഉപയോഗിക്കുകയും ചെയ്യുക._x000D_ • 20% ഗോമൂത്രത്തിനൊപ്പം, വേപ്പില, സീതപ്പഴം (ആത്തച്ചക്ക), അരിപ്പൂവ്(നാറ്റപ്പൂച്ചെടി) എന്നിവയുടെ സത്ത് 10% ചേർത്ത് തളിക്കുക._x000D_ • ക്ലോറാന്ത്രിനിപ്പോൾ 18.5 എസ് സി 4 മില്ലി, അല്ലെങ്കിൽ തൈക്ലോപ്രിഡ് 21.7 എസ് സി 10 മില്ലി, അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 ഡബ്ളിയുജി 4 ഗ്രാം അല്ലെങ്കിൽ തൈഡികാർബ് 75 ഡളിയുപി 10 ഗ്രാം._x000D_ • ലാംബ്ദ സൈഹലോത്രിൻ 5 ഇസി, 5 മില്ലി അല്ലെങ്കിൽ തൈമെടോൺ 25 ഇസി 10 മില്ലി അല്ലെങ്കിൽ ബെറ്റ സൈഫ്ലുത്രിൻ 8.49 % + ഇമിഡക്ലോപ്രിഡ് 19.81 ഒഡി 4 മില്ലി._x000D_ • ഓരോ തവണ തളിക്കുമ്പോഴും കീടനാശിനി മാറ്റുക._x000D_ • വിളവെടുപ്പിന് ശേഷം വിളയുടെ അവശിഷ്ടങ്ങൾ നശിപ്പിക്കുക. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
573
49