Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Aug 19, 06:30 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
సోయాబీన్ పంటలో సమగ్ర సస్య రక్షణ
സോയാബീൻ വിളയെ ബാധിക്കുന്ന വിവിധ കീടങ്ങളാണ് ഇലചുരുട്ടിപ്പുഴു, ഇല ആഹാരമാക്കുന്ന ചിത്രശലഭപ്പുഴു, പുകയില ഇല ആഹാരമാക്കുന്ന ചിത്രശലഭപ്പുഴു, സ്പൊണ്ടോപെത്ര ലിറ്റ്യുറ ലാർ തുടങ്ങിയവ. എല്ലാം ഉൾപ്പെടുന്ന ഒരു കീടനിയന്ത്രണ സംവിധാനം ഉപയോഗിച്ച്, അതായത് ഒരു ഏകീകൃത കീടനിയന്ത്രണ സംവിധാനത്തിന് കുറഞ്ഞ ചെലവിൽ കൂടുതൽ നിയന്ത്രണത്തിലേക്ക് നയിക്കാൻ കഴിയും. • വേനലിൽ, കൃഷിയിടത്തിൽ ആഴത്തിൽ കിളയ്ക്കുന്നത് മണ്ണിലെ നിശാശലഭങ്ങളുടെയും കോശങ്ങളുടെയും നിദ്രാവസ്ഥ അവസാനിപ്പിക്കുന്നു. ഇത് ഫംഗസുകളെയും ഫംഗസ് രോഗങ്ങളുടെ ബീജകോശങ്ങളെയും നശിപ്പിക്കുന്നു. • പ്രധാനവിള സോയാബീനോടൊപ്പം 100-200 ഗ്രാം ചോളം വിത്തുകൾ കൂടി നടുക. ഈ ചോളം വിളകൾ പക്ഷികളെ ആകർഷിക്കുകയും അതുമൂലം പ്രധാനവിളയെ പക്ഷികളുടെ ആക്രമണം മൂലമുണ്ടാകുന്ന കേടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. • സോയാബീൻ വിളകൾക്ക് സന്തുലിത നൈട്രജൻ വളങ്ങൾ ഉപയോഗിക്കുക. സോയാബീൻ വിളകൾ ദ്വിബീജപത്രസസ്യങ്ങളായതിനാൽ, നൈട്രജൻ വളങ്ങൾ കുറഞ്ഞ തോതിലെങ്കിലും ആവശ്യമുണ്ട്. •കൃഷിയിടത്തിന് ചുറ്റും കെണിവിളയായി ആവണക്ക് ചെടി നടണം. ഇത് സ്പോഡോപെത്രയുടെ ലാർവയെ നിയന്ത്രിക്കാൻ സഹായിക്കും. " "•ഈ ഫിറമോൺ കെണി വിത്ത് നട്ട് 10 മുതൽ 20 ദിവസത്തിനുള്ളിൽ, ഏക്കറിന് 4 കെണികൾ വീതം നിർബന്ധമായും സ്ഥാപിക്കണം. •മുതിർന്ന ശലഭം കെണിയിൽ കുടുങ്ങിയ ഉടൻ 5 % വേപ്പിൻ സത്ത് ചെടിയുടെ മുകളിലൂടെ തളിക്കണം. ആവശ്യമെങ്കിൽ , 3 ദിവസത്തെ ഇടവേളയിൽ വീണ്ടും ഇത് തളിക്കുക. •ടി ആകൃതിയിലുള്ള വടികൾ കൃഷിയിടത്തിൽ 3-5 മീറ്റർ ഉയരത്തിൽ നട്ട് 3-5 ദിവസത്തിനകം സ്ഥാപിക്കണം. ഇത് പക്ഷികൾ വന്നിരുന്ന് പ്രകൃതദത്തമായി കീടങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. •ജൈവ നിയന്ത്രണമാർഗങ്ങളായ ബൊവേറിയ ബാസിയാന, ന്യുമോണിയ റിലേ തുടങ്ങിയ സോയാബീനിൽ കാണുന്ന വിവിധ ലാർവകളെ നിയന്ത്രിക്കുന്നതിനുള്ള ജൈവനിയന്ത്രണമാർഗങ്ങളായി തുറന്ന് വിട്ട് ഉപയോഗിക്കുക. സ്രോതസ്സ്: ശ്രീ. തുഷാർ ഉഗാലെ, എൻറോമോളജിസ്റ്റ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
287
8