Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Oct 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മാതളനാരകം വിളയിലെ ഏകീകൃത കീടനിയന്ത്രണം
1. ട്രെയിനിംഗിനും പ്രൂണിംഗിനും ശേഷം, മാതളനാരകത്തിലേക്ക് കീടനാശിനി തളിക്കുക, അതായത് ക്ലോറോപൈറിഫോസ് 20മില്ലി/10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക. 4 കിഗ്രാം ചുവന്ന മണ്ണ് + 50 ഗ്രാം സിഒസി + 50 മില്ലി ക്ലോർപൈറിഫോസ് + 5 മില്ലി സ്റ്റിക്കർ/10 ലിറ്റർ വെള്ളത്തിന് എന്നിവ യോജിപ്പിച്ച് ഒരു മിശ്രിതം ഉണ്ടാക്കി അത് മരത്തിൻറെ തടിയിലേക്ക് പടർത്തുക. 2. 20 ഗ്രാം ട്രൈകോഡെർമ+ 2 കിഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ ജൈവാവശിഷ്ടത്തിൽ ചേർത്ത് അത് മരത്തിന് ചുറ്റും രണ്ട് റിംഗുകളായി പ്രൂണിംഗിന് മുമ്പും ശേഷവും ഇടുക. 3. മാതളനാരകത്തോട്ടത്തിന് ചുറ്റും രണ്ട് നിരകളിലായി ജമന്തിച്ചെടികൾ നടണം. 4. 60 ഗ്രാം മെതാർഹിസിയം അനിസോപ്ലിയേ പാലിൽ ചേർത്ത് അതിലേക്ക് 10 ലിറ്റർ വെള്ളം കൂടി ചേർത്ത് മരത്തിൽ തളിക്കുക അതല്ലെങ്കിൽ കീടബാധ കൂടുതലാണെങ്കിൽ ഡൈമെഥോയേറ്റ് 15 മില്ലി അല്ലെങ്കിൽ ഇമിഡാക്ലോപ്രിഡ് 17.8 എസ് എൽ 10 മില്ലി വീതം അല്ലെങ്കിൽ സ്പിനോസാദ് 45% എസ് സി 5മില്ലി/10ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ചേർത്ത് തളിക്കുക.
5. കീടങ്ങളുടെ ആക്രമണം പൊട്ടിപ്പുറപ്പെട്ടാൽ, വേപ്പിൻ സത്ത് 5% അല്ലെങ്കിൽ 20 മില്ലി അസഡിറാക്ടിൻ 20മില്ലി/10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ഓരോ ആഴ്ചത്തെ ഇടവേളയിൽ തളിക്കുക. 6. പൂക്കളിലും ചെറിയ പഴങ്ങളിലും മുട്ടകളുടെ സാന്നിധ്യമുണ്ടെങ്കിൽ, അസഡിറാക്ടിൻ 20മില്ലി/ 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക അല്ലെങ്കിൽ വേപ്പിൻ സത്ത് 5% തളിക്കുക. 7. വലിയ മരത്തടിയിൽ ചെറിയ ദ്വാരങ്ങളോ നാരുകൾ വീഴുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ, ദ്വാരങ്ങളിൽ നിന്ന് നാരുകൾ മാറ്റിയ ശേഷം ഇഞ്ചക്ടർ ഉപയോഗിച്ച് 5 മില്ലി സെപെർമെത്രിൻ ദ്വാരങ്ങളിലേക്ക് കുത്തിവെയ്ക്കുക. ദ്വാരം മെഴുക് ഉപയോഗിച്ച് അടയ്ക്കുക. 8. വെള്ളീച്ചയെ നിയന്ത്രിക്കാൻ ബെവേറിയ/വെർട്ടിസിലിയം 20മില്ലി/10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
135
1