Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 Apr 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
തക്കാളിയിലെ തുരപ്പൻറെ ഏകീകൃത നിയന്ത്രണം
കായ് തുരപ്പൻ തക്കാളി വിളകളിൽ കാണപ്പെടുകയും പഴങ്ങൾക്ക് ഏറ്റവുമധികം കേടുണ്ടാക്കുകയും ചെയ്യുന്ന ഒരു കീടമാണ്. സ്ഥിരമായി രാസകീടനാശിനികൾ ഉപയോഗിക്കാതിരിക്കുകയാണ് അഭികാമ്യം. അതിന് പകരം, അനുയോജ്യമായ ഏകീകൃത നിയന്ത്രണ മാർഗങ്ങൾ കായ് തുരപ്പനെ തടയാനായി പിന്തുടരാം.
ഏകീകൃത നിയന്ത്രണം:  പാടത്ത് വിളക്ക് കെണികൾ സ്ഥാപിക്കുക.  ആഫ്രിക്കൻ ജമന്തിപ്പൂച്ചെടികൾ പാടത്തിന് ചുറ്റും കെണിവിളയായി വളർത്തുക.  ചെടികളിൽ നിന്ന് ലാർവകളെ ശേഖരിച്ച് നശിപ്പിക്കുക.  കായ്തുരപ്പൻ ഫിറമോൺ കെണികൾ ഹെക്ടറിന് 15 എന്ന കണക്കിൽ സ്ഥാപിക്കുക.  കീടബാധയുടെ തുടക്കത്തിൽ, ബുവേറിയ ബാസിയാന 10 ലിറ്റർ വെള്ളത്തിന് 40 ഗ്രാം എന്ന അളവിൽ തളിക്കുക.  എച്ച്എഎൻപിവി 250 എൽഇ ഹെക്ടറിന് എന്ന അളവിൽ തളിക്കുക.  ബാക്ടീരിയയെ അടിസ്ഥാനമാക്കിയുള്ള ബാസിലസ് തുറിൻഗിയെൻസിസ് പൊടി ഹെക്ടറിന് 750 ഗ്രാം എന്ന അളവിൽ ഇടുക.  കീടബാധയേറ്റ പഴങ്ങൾ ഒരോ തവണ പറിക്കുമ്പോഴും വേർതിരിച്ച് നശിപ്പിക്കുക. കേട് അധികമാകുന്നതിന് മുമ്പ്, ഇൻഡോക്സാകാർബ് 14.5 എസ് സി 10 മില്ലി അല്ലെങ്കിൽ ക്ലോറാന്ത്രിനിപ്രോൾ 18.5 എസ് സി 3 മില്ലി, അല്ലെങ്കിൽ സൈൻത്രാനിപ്രോൾ 10.26 ഒഡി 10 മില്ലി അല്ലെങ്കിൽ ക്ലോറാന്ത്രിനിപ്രോൾ 8.8%+ തൈമെഥോക്സാം 17.5% എസ് സി 10 മില്ലി, 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ഇടവിട്ട് തളിക്കുക. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
292
26