Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
14 Mar 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പപ്പായയിലെ മീലിമൂട്ടകളുടെ ഏകീകൃത നിയന്ത്രണം
പപ്പായയിലെ മീലിമുട്ടകളുടെ പടർന്നുപിടിക്കൽ ആദ്യമായി കണ്ടത് 2008ൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ്. പിന്നീട് അത് കേരളം, കർണാടകം, ത്രിപുര, മഹാരാഷ്ട്ര എന്നിവടങ്ങളിലേക്കും പടർന്നു. മീലിമുട്ടകളുടെ നിംഫ് ഘട്ടങ്ങളിൽ അവ ഇലകളിലെയും തണ്ടിലേയും പഴം വളർന്നുതുടങ്ങുന്നതിൻറെയും നീരൂറ്റിക്കുടിക്കുന്നു. കൂടുതൽ സന്ദർഭങ്ങളിലും, ഇലകൾ കൊഴിയുകയും പഴങ്ങൾ ഉപയോഗശൂന്യമാകുകയും ചെയ്യുന്നു. ഈ കീടംമൂലം ഏകദേശം 50 മുതൽ 60 ശതമാനം വരെ നഷ്ടമുണ്ടാകുന്നു.
ഏകീകൃത നിയന്ത്രണം:_x000D_ ● തോട്ടത്തിൽ ഈ കീടശല്യമുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക._x000D_ ● കീടബാധയേറ്റ ഇലകളും പഴങ്ങളും ശേഖരിച്ച് നശിപ്പിക്കുക._x000D_ ● തോട്ടത്തിൻറെ വൃത്തി നിലനിർത്തുക._x000D_ ● കൃഷിഭൂമിയെ പരിചരിക്കുകയും ഒരു പ്രത്യേക സമയത്തേക്ക് വരണ്ടതാക്കി സൂക്ഷിക്കുകയും ചെയ്യുക._x000D_ ● ചില കീടങ്ങൾ മീലിമൂട്ടകളെ ആഹാരമാക്കുന്നതായി കണ്ടുവരാറുണ്ട് അതിനാൽ കീടനാശിനികൾ ശ്രദ്ധാപൂർവ്വം പ്രയോഗിക്കുക. ഏത് നിർദേശിച്ച കീടനാശിനികൾ തളിക്കുമ്പോഴും അനുയോജ്യമായ സ്റ്റിക്കറുകൾ ഉപയോഗിക്കുക._x000D_ ● ലഭ്യമാണെങ്കിൽ അസെറോഫാഗസ് പപ്പായ, അനഗ്യറസ് ലൊയേക്കി തുടങ്ങിയ പരാദകീടങ്ങളെ (പാരസിറ്റോയ്ഡുകൾ) കീടബാധയേറ്റ പപ്പായയിലേക്ക് തുറന്നുവിടുക._x000D_ ഡോ. ടി.എം. ഭർപോഡ_x000D_ മുൻ എൻഡോമോളജി പ്രൊഫസർ_x000D_ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി_x000D_ ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ)_x000D_ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
507
10