Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
12 Sep 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരുത്തിയിലെ മീലിമൂട്ടയുടെ ഏകീകൃത നിയന്ത്രണം
മീലിമൂട്ട ഇന്ത്യയിൽ ഉണ്ടായതല്ല, അത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വന്നതാണ്. 2006ൽ കാലത്ത് ഗുജറാത്തിൽ ഇവയുടെ ആക്രമണം വ്യാപകമായി ഉണ്ടായി , പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും ഇവയെ കണ്ടുതുടങ്ങി. പരുത്തി വളരുന്ന കാലത്ത് എല്ലാ വർഷവും ഇവയുടെ ആക്രമണം കണ്ടുവരാറുണ്ട്. പരുത്തിക്ക് പുറമെ, മറ്റ് വിളകളെയും ഈ കീടം ആക്രമിക്കുന്നു. അടുത്തകാലത്തായി, ഇന്ത്യയിലെ പല പരുത്തി കേന്ദ്രങ്ങളിലും മീലിമൂട്ടകളെ കണ്ടുതുടങ്ങിയിട്ടുണ്ട്. പരുത്തിച്ചെടിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും മീലിമൂട്ടകൾ നീരൂറ്റിക്കുടിക്കുന്നു. കീടബാധയേറ്റ ചെടികൾ വികൃതമായതും ഇളകുന്നതുമായ തളിരുകൾ, ചുളിഞ്ഞതും പിണഞ്ഞതും കൂടിയിരിക്കുന്നതുമായ ഇലകൾ. വളർച്ച മുരടിച്ച ചെടികൾ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. കീടബാധയേറ്റ ചെടികൾ മഞ്ഞനിറമാകുകയും പൂർണമായും ഉണങ്ങുകയും ചെയ്യുന്നു. ചെടികളിലെ പ്രകാശസംശ്ലേഷണത്തെയും തടസപ്പെടുത്തുന്നു. മൺസൂണിനിടയിലെ വരണ്ട കാലം നീണ്ടുനിൽക്കുന്നതിനനുസരിച്ച് അല്ലെങ്കിൽ മൺസൂൺ കഴിഞ്ഞ സമയത്ത് കീടങ്ങളുടെ എണ്ണം കൂടിവരുന്നു.
ഏകീകൃത നിയന്ത്രണം: • ഇടയ്ക്കുള്ള, അനാവശ്യമായ ചെടികൾ മാറ്റുകയും നശിപ്പിക്കുയും ചെയ്യുക. • മീലിമൂട്ട ബാധിച്ച കളകൾ നീക്കം ചെയ്ത ശേഷം വെള്ളം പോകാനുള്ള ചാലിലേക്ക് എറിയാതിരിക്കുക. • കൃഷിയിടത്തിലെ ഉറുമ്പ് കോളനികൾ കണ്ടുപിടിച്ച് ആ കൂടുകളിളെ ക്ലോർപൈറിഫോസ് 20 ഇസി 20 മില്ലി 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് അതിൽ മുക്കി വെയ്ക്കുക. ഇത് ആവശ്യത്തിനനുസരിച്ച് 2-3 തവണ ആവർത്തിക്കുക. • സാരമായി കീടബാധയേറ്റ പരുത്തിച്ചെടികൾ ആദ്യ ഘട്ടത്തിൽ തന്നെ പിഴുതെടുക്കുകയും കൃഷിയിടത്തിൽ നിന്ന് ദൂരേക്ക് മാറ്റി നശിപ്പിക്കുക. • മറ്റൊരു പരുത്തി കൃഷിയിടത്തിലേക്ക് കൊണ്ടുപോകും മുമ്പ് വാട്ടർ ജെറ്റ് അല്ലെങ്കിൽ രാസ കീടനാശിനികൾ തളിച്ച് ഉപകരണങ്ങൾ കഴുകി വൃത്തിയാക്കുക. • മീലിമൂട്ടയ്ക്കുള്ള പ്രധാന പരാദമാണ് അനാസിയസ് ബാംബവാലെ (40-70% പാരസിറ്റിസം). ഈ പരാദം ധാരാളമുണ്ടെങ്കിൽ വിഷാംശമുള്ള കീടനാശിനികൾ ഒഴിവാക്കുക. • കൃഷിയിടങ്ങൾ സ്ഥിരമായി നിരീക്ഷിക്കുക ഒപ്പം കൂടുതൽ പടരാതിരിക്കാൻ നിർദിഷ്ട കീടനാശിനികൾ അപ്പോൾത്തന്നെ തളിക്കുക. • കീടബാധയുടെ ആരംഭത്തിൽ, വേപ്പെണ്ണ 40 മില്ലി അല്ലെങ്കിൽ വേപ്പ് അധിഷ്ഠിത രൂപവൽക്കരണങ്ങൾ 10 മില്ലി (1%) ഇസി) മുതൽ 40 മില്ലി വരെ (0.15% ഇസി) വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. • വെർട്ടിസിലിയം ലെക്കാനി, ഫംഗൽ പാത്തൊജൻ 40 ഗ്രാം അല്ലെങ്കിൽ മില്ലി 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് അന്തരീക്ഷ ഈർപ്പം കൂടുതലുള്ള ദിവസങ്ങളിൽ വൈകുന്നേരം തളിക്കുക. • എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പ്രൊഫെനോഫോസ് 50 ഇസി 10 മില്ലി അല്ലെങ്കിൽ തയോഡികാർബ് 50 ഡബ്ളിയുപി 10 ഗ്രാം അല്ലെങ്കിൽ ബ്യുപ്രൊഫെസിൻ 25 എസ് സി 20 മില്ലി അല്ലെങ്കിൽ ക്ലോറോപൈറിഫോസ് 20 ഇസി 20 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. ഒപ്പം ഏതെങ്കിൽ ഡിറ്റർജൻറ് പൊടി ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഈ മിശ്രിതത്തിൽ ചേർക്കുക. • ഓരോ തവണ തളിക്കുമ്പോഴും കീടനാശിനികൾ മാറ്റുക. കീടനാശിനി തളിക്കുമ്പോൾ ചെടികൾ ശരിയായി മൂടിയിരിക്കണം. • കൂടുതൽ പടരുന്നത് തടയാൻ ചെമ്മരിയാട്/ആട്/മൃഗങ്ങൾ കൃഷിയിടത്തിൽ മേയുന്നത് അനുവദിക്കരുത്. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
511
72