Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
07 Sep 19, 06:30 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ചോളം വിളകളിലെ അമേരിക്കൻ ഫാൾ ആർമി വേമിൻറെ (സ്പൊഡോപെത്ര ഫ്രുഗിപെർദ) ഏകീകൃത നിയന്ത്രണം
ഫാൾ ആർമി വേം എന്ന പട്ടാളപ്പുഴുക്കൾ പ്രധാനമായും ബാധിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലെ ചോളം വിളകളെയാണ്. കഴിഞ്ഞ ജൂൺ മുതൽ ഇവയുടെ ആക്രമണം ദക്ഷിണേന്ത്യയിലും കണ്ടുവരുന്നുണ്ട്. ഖാരിഫ്, റാബി, വേനൽ സീസണുകളിലും ചായ, ചോളം വിളകളിലും ഈ കീടം സാരമായ നാശനഷ്ടങ്ങളുണ്ടാക്കി. മഴ വൈകിയതിനാൽ രാജ്യത്തുടനീളം ഇപ്പോൾ ചോളം കൃഷി നീട്ടിവെച്ചിരിക്കുകയാണ്. വരുന്ന സീസണിൽ, എല്ലാ ചോളം മഹാരാഷ്ട്ര ഉൾപ്പെടെ എല്ലാ ചോളം ഉത്പാദനക സംസ്ഥാനങ്ങളിലും വലിയ അളവിൽ വിളനാശം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഈ കീടത്തെ നിയന്ത്രിക്കാൻ യോജിച്ച് എല്ലാ ഏകീകൃത കീടനിയന്ത്രണ മാർഗങ്ങളും യോജിപ്പിക്കേണ്ട സമയമാണിത്.
ഏകീകൃത നിയന്ത്രണം നേപ്പിയർ പുല്ല് കെണി ചോളത്തിന് അരിക് വിളയായി കൃഷി ചെയ്യാം. ചോളം നട്ടതിന് ശേഷം ഉടൻ തന്നെ ഒരേക്കർ സ്ഥലത്തിന് 10 എന്ന കണക്കിൽ ടി ആകൃതിയിലുള്ള കോലുകൾ സ്ഥാപിക്കുക. ചോളം ഇലവിരിയുന്നതിൻറെ ആദ്യഘട്ടത്തിൽ കാണുന്ന മുട്ടകളും ലാർവകളും ശേഖരിച്ച് നശിപ്പിക്കണം. കീടങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നടുന്നതിന് മുമ്പും പിന്നീട് 15 ഇത്തരം കെണികൾ സ്ഥാപിച്ച് കഴിഞ്ഞും, 5 ഫിറമോൺ കെണികൾ കോലുകളിൽ സ്ഥാപിക്കണം. 5 ശതമാനം വേപ്പിൻ അല്ലെങ്കിൽ 1500 പിപിഎം അസഡിറെക്ടിൻ വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ പ്രധാനഘട്ടങ്ങളിൽ ലാർവയെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. നൊമൂറിയ റിലേ 50 ഗ്രാം അല്ലെങ്കിൽ മെറ്റാർസിയം അനിസോപിലെ 50 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ജൈവകീടനാശിനികൾക്കൊപ്പം തളിക്കണം. ബാസിലസ് തുറിംഗിനെസിസ് (ബിടി) തളിക്കുന്നതും ഫാൾ ആർമി വേമിനെ നിയന്ത്രിക്കുന്നതിന് സഹായകമാണ്. കീടനാശിനികൾ തളിക്കുമ്പോൾ, വളരെ ശ്രദ്ധ കൊടുക്കേണ്ടതും നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിക്കേണ്ടതും അത്യാവശ്യമാണ്. എമമാക്ടിൻ ബെൻസോയേറ്റ് 5% എസ്ജി 4 ഗ്രാം അല്ലെങ്കിൽ തൈമെഥോക്സാം 12.6%+ ലാംബ്ദ സെഹെലോത്രിൻ 9.5 സെഡ് സി 5 മില്ലി അല്ലെങ്കിൽ സ്പിനെതോറം 11.7 എസ് സി 4 മില്ലി അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 4 മില്ലി നിർബന്ധമായും 10 ലിറ്റർ വെള്ളത്തോടൊപ്പം തളിക്കണം സ്രോതസ്സ്: ശ്രീ. തുഷാർ ഉഗാലെ, അഗ്രികൾച്ചർ എൻറമോളജിസ്റ്റ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
142
0