AgroStar Krishi Gyaan
Pune, Maharashtra
30 May 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പഴങ്ങളിലെ മാങ്ങാ കൂടുകെട്ടിപ്പുഴു ബാധ
കൂടുകെട്ടിപ്പുഴുക്കളെ കഴിഞ്ഞ 20-25 വർഷമായി കണ്ടുവരാറുണ്ടെങ്കിലും അവ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പക്ഷേ ഗുജറാത്തിലെ സൌരാഷ്ട്ര പ്രദേശത്ത് ആദ്യമായി മാങ്ങകളിലും മാവിലയിലും കേട് കണ്ടിരിക്കുന്നു. ഇത് മറ്റു പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പടർന്നുപിടിക്കാൻ സാധ്യതയുമുണ്ട്. ഏപ്രിൽ മുതൽ നവംബർ വരെയാണ് ഈ കീടബാധ കണ്ടുവരുന്നതിന് സാധാരണയായി കൂടുതൽ സാധ്യത ഉള്ളത്. തകരാറ്: ആദ്യം ലാർവ തോൽ മുറിച്ച് ഇലയെ ആഹാരമാക്കുന്നു. ഇത് പിന്നീട് വലയുണ്ടാക്കി കൂടുപോലെയാക്കി അകത്തിരുന്നു തിന്നുതുടങ്ങുന്നു. ഈ വർഷം മാങ്ങകളിലും തകരാറ് കണ്ടുതുടങ്ങുകയും അകത്തെ പൾപ്പ് തിന്നുന്നതായി മനസിലാക്കാനും കഴിയുന്നു. പഴത്തിൻറെ മുകൾഭാഗത്ത് നിന്നാണ് കീടബാധ തുടങ്ങുന്നതെങ്കിൽ പഴം ചിലപ്പോൾ താഴേക്ക് വീണേക്കാം. ഇതിൻറെ ഫലമായി പഴത്തിൻറെ ഗുണനിലവാരം കുറയുകയും അത് വിൽപനയ്ക്കും ഉപയോഗത്തിനും യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു.
ഏകീകൃത നിയന്ത്രണം: ● ഉണങ്ങി താഴെ വീണ പഴങ്ങൾ സ്ഥിരമായി ശേഖരിച്ച് നശിപ്പിക്കുക. ● കേടായ തളിരുകളും ലാർവയുടെ വലകളും കൃത്യമായ മുറിയ്ക്കുകയും നശിപ്പിക്കുകയും ചെയ്യുക. ● ശരിയായി വായുവും സൂര്യപ്രകാശവും ലഭിക്കുന്നതിന് മരങ്ങൾ ശരിയായി വെട്ടിനിർത്തുക. ● തോട്ടത്തിൽ ഏപ്രിൽ മുതൽ നവംബർ വരെ വെളിച്ചം ഉപയോഗിച്ചുള്ള കെണി സ്ഥാപിക്കുക. ● ബൊവേറിയ ബാസിയാന 40 ഗ്രാം, 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ എടുത്ത് തളിക്കുക അല്ലെങ്കിൽ വേപ്പിൻ കുരു സത്ത് 5% അല്ലെങ്കിൽ വേപ്പ് അടിസ്ഥാനമാക്കിയ രൂപവൽക്കരണം 1500 പിപിഎം അല്ലെങ്കിൽ 1000 പിപിഎം 10 മില്ലി മുതൽ 40 മില്ലി വരെ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് 10-15 ദിവസത്തെ ഇടവേളയിൽ തളിക്കുക. ● കീടബാധ കൂടുന്നതിന് അനുസരിച്ച്, പ്രൊഫെനോഫോസ് 50 ഇസി 10 മില്ലി അല്ലെങ്കിൽ നൊവലുറോൻ 10 ഇസി 10 മില്ലി അല്ലെങ്കിൽ സൈഹെലോത്രിൻ 10 മില്ലി, 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. ● തളിക്കുന്നതിനും മാങ്ങ വിളവെടുക്കുന്നതിനും ഇടയിൽ ശരിയായ ഇടവേള ഉണ്ടാകണം. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
144
1