Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
15 Apr 19, 10:00 AM
ഉപദേശക ലേഖനംകൃഷി ജാർഗൻ
പോളിഹൌസ് കൃഷിയിലൂടെ വിളവ് വർധിപ്പിക്കൂ!
ഹരിതഗൃഹം അല്ലെങ്കിൽ പോളിഹൌസ് സാധാരണയായി അർധവൃത്താകൃതിയിലോ സമചതുരാകൃതിയിലോ നീളത്തിലോ ഉള്ള പോളിത്തീൻ ഷീറ്റുകൾ കൊണ്ട് നിർമ്മിക്കുന്ന ചെറിയ കെട്ടിടമാണ്. പോളിഹൌസ് കർഷകർക്ക്, പ്രത്യേകിച്ച് ജൈവ കൃഷിക്ക് മുൻഗണന നൽകുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നു.
താഴെപ്പറയുന്നവ പോളിഹൌസിൻറെ ചില ഗുണങ്ങളാണ് ● നിയന്ത്രിത താപനിലയിൽ ചെടികൾ വളർത്തുന്നതിനാൽ വിള നഷ്ടത്തിനോ കേടിനോ സാധ്യത കുറവാണ് ● ഒരു പ്രത്യേക സീസണുവേണ്ടി കാത്തുനിൽക്കാതെ വർഷത്തിലുടനീളം വിളകൾ വളർത്താം ● പോളിഹൌസിൽ പ്രാണികളുടെയും കീടങ്ങളുടെയും ശല്യം പരമാവധി കുറവായിരിക്കും ● പുറത്തെ കാലാവസ്ഥ കൃഷിയെ ബാധിക്കില്ല ● പോളിഹൌസിലെ വിളകളുടെ ഉയർന്ന ഗുണനിലവാരം ● നല്ല രീതിയിലുള്ള ജലനിർഗ്ഗമന, വായുസഞ്ചാര മാർഗ്ഗങ്ങൾ ● ഏത് സീസണിലും ശരിയായ പാരിസ്ഥിതിക അന്തരീക്ഷം പോളിഹൌസ് നൽകുന്നു ● 5 മുതൽ 10 ഇരട്ടിവരെ വിളവ് വർധിപ്പിക്കുന്നു ● കുറഞ്ഞ വിളവെടുപ്പ് സമയം ● വളത്തിൻറെ പ്രയോഗം എളുപ്പമാകുന്നു ഒപ്പം തുള്ളി നനയിലൂടെ സ്വാഭാവികമായി നിയന്ത്രിക്കാനും കഴിയുന്നു അവലംബം: കൃഷി ജാഗരൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
267
1