Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
01 Sep 19, 06:30 PM
കന്നുകാലി വളർത്തൽNDDB
സെപ്തംബർ മാസത്തിൽ മൃഗപരിപാലനത്തിൽ പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ
● നല്ല മൺസൂൺ കാരണം, കാലത്തൊഴുത്തിൽ വെള്ളം കയറിയതുമൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് വളരെയധികം സാധ്യതയുണ്ട്. അതിനാൽ, മഴവെള്ളം ഒഴുക്കിക്കളയാൻ ശരിയായി ശ്രദ്ധിക്കണം. ● കന്നുകാലികളെ വരണ്ട, ഉയരത്തിലുള്ള പ്രദേശത്ത് നിർത്തുക ● തീറ്റ ശരിയായി നനവില്ലാത്തതും ഉയരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക ● തൊഴുത്തിൻറെ വൃത്തിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കുക ● സമയാസമയങ്ങളിൽ ചുണ്ണാമ്പ് മിശ്രിതം നിലത്തും ചുമരുകളിൽ തളിക്കുക ● അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളിൽ നിന്ന് കാലികളെ സംരക്ഷിക്കുന്നതിനായി പ്രത്യേകം മാർഗങ്ങൾ സ്വീകരിക്കുകയും ശ്രദ്ധ കൊടുക്കുകയും ചെയ്യുക ● പരാദങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുക. കന്നുകാലികൾ പ്രത്യുത്പാദന സമയത്തേക്ക് കടക്കുമ്പോൾ, 12 മുതൽ 18 മണിക്കൂർ വരെ കൃത്രിമ ബീജസങ്കലനം നൽകണം ● ഈ സീസണിൽ പച്ചപ്പുല്ല് വളരെയധികം ലഭിക്കുന്നതു കൊണ്ട് കൂടുതൽ ആഹാരം കഴിക്കുന്നതിനാലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ മൃഗങ്ങളെ പുറത്ത് മേയാൻ വിടാതിരിക്കുക. തീറ്റയ്ക്കൊപ്പം ധാതുമിശ്രിതം നൽകുക. ● വയ്ക്കോലും പുല്ലും ഒരുമിച്ച് തീറ്റയായി നൽകുക ● ഈ മാസത്തിൽ, ചെമ്മരിയാടിൻറെ രോമം മുറിച്ചെടുക്കണം സ്രോതസ്സ്: എൻഡിഡിബി, എഫ്എഒ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
811
2