Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Jul 19, 06:30 PM
ജൈവ കൃഷിwww.ifoam.bio
ജൈവകൃഷിയിൽ വിത്ത് ഉള്ളിൽ ശേഖരിക്കുന്ന വിളകളുടെ പ്രാധാന്യം
റിസോബിയം, ബ്രാഡൈഹിസോർബിയം തുടങ്ങി ചിലയിനം ബാക്ടീരയികളുമായി സഹജീവി ബന്ധം പുലർത്തി വിത്ത് ഉള്ളിൽ ശേഖരിക്കുന്ന പയറുപോലുള്ള വിളകൾ അന്തരീക്ഷ നൈട്രജനെ ചെടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന നൈട്രജൻ സംയ്കുതങ്ങളാക്കുന്നു (നൈട്രജനെ നൈട്രജൻ തന്മാത്ര). പയർ വർഗ്ഗത്തിൽപ്പെടുന്ന വിത്ത് അകത്ത് ശേഖരിക്കുന്ന വിളകൾ നൈട്രജനെ 72 മുതൽ 350 കിഗ്രാം/ഹെക്ടർ/വർഷം നിർമ്മിക്കാൻ സഹായിക്കുന്നു. ഇങ്ങനെയാണ് വിത്ത് ഉള്ളിൽ ശേഖരിക്കുന്ന വിളകൾ ജൈവകൃഷിയെ സഹായിക്കുന്നത്: ● ചിലയിനം പയർ വർഗ്ഗങ്ങൾ മണ്ണിലേക്ക് ഫോസ്ഫറസ് പുറത്ത് വിടുന്നു, ഇത് ചെടികളിലെ പോഷകമായും നമ്മുടെ ആഹാരത്തിലും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ● ക്രോപ്പ് റൊട്ടേഷൻ ജൈവ കൃഷിയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വ്യത്യസ്ത വിളകൾ ഇടവിട്ട് കൃഷി ചെയ്യുമ്പോൾ വിത്ത് ഉള്ളിൽ സൂക്ഷിക്കുന്ന വിളകൾ ഉൾപ്പെടുത്തുന്നത് അതേ സ്ഥലത്ത് ഭാവിയിൽ വീണ്ടും ഉത്പാദനം നടത്തുന്നത് സാധ്യമാക്കുന്നു. ● ഇടവിളയായുള്ള പയർ വർഗങ്ങൾ അവയുടെ വേരിന്റെ ഘടന കൊണ്ട് ഭൂഗർഭ ഉപയോഗക്ഷമത വർധിപ്പിക്കുന്നു. ഇടവിളകൾ എന്ന നിലയിൽ, കള നിയന്ത്രണത്തിനും, രോഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. ● തുവരപ്പരിപ്പ് പോലെ ആഴത്തിൽ വേര് പോകുന്ന വിളകൾ ഇടവിളയിനങ്ങൾക്ക് ഭൂഗർഭ ജലം നൽകാൻ കഴിയും. ● പയർ വിളകളിലെ വൈവിധ്യം അവയെ ജൈവ വ്യവസ്ഥകളിൽ പല രീതിയിൽ ഉപയോഗിക്കാൻ അനുവദിക്കുന്നു: ക്രോപ്പ് റൊട്ടേഷൻ, ഇടവിളകൃഷി, ഇലകൃഷി മൂടുന്നതിനുള്ള വിളയായി. സ്രോതസ്സ്: www.ifoam.bio
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
149
0