AgroStar Krishi Gyaan
Pune, Maharashtra
22 Jun 19, 06:00 PM
ജൈവ കൃഷിhttp://satavic.org
വിവിധയിനം വിളരീതികളുടെ പ്രാധാന്യം
പരമ്പരാഗത കർഷകർ ഇന്നുവരേക്കും ക്രോപ്പ് റോട്ടേഷൻ (ഇടവിട്ട് വ്യത്യസ്ത വിളകൾ കൃഷി ചെയ്യൽ), മൾട്ടി ക്രോപ്പിംഗ് (വിവിധയിനം വിളകൾ ഒരുമിച്ച് കൃഷി ചെയ്യൽ), ഇടവിളക്കൃഷി, പോളികൾച്ചർ തുടങ്ങിയ രീതികൾ മണ്ണ്, വെള്ളം, വെളിച്ചം തുടങ്ങി ലഭ്യമായ വിഭവങ്ങളുടെ പരമാവധി വിനിയോഗത്തിനും പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതിനുമായി പിന്തുടരുന്നു. കേരളത്തിലെ അടുക്കളത്തോട്ടങ്ങൾ ഇതിന് ഉത്തമോദാഹരണമാണ്. ക്രോപ് റൊട്ടേഷൻ: രണ്ട് വ്യത്യസ്തയിനം വിളകൾ ഒന്നിനു പുറകെ മറ്റൊന്ന് എന്ന രീതിയിൽ കൃഷി ചെയ്യുന്നു. ഭക്ഷ്യധാന്യങ്ങളും പയറും, ആഴത്തിൽ വേരാഴ്ത്തുന്നതും അല്ലാത്തതുമായി വിളകൾ എന്നിങ്ങനെ രണ്ടാമത്തെ വിള ആദ്യത്തെ വിളയുടെ വിളയും മാസങ്ങൾക്ക് മുമ്പ് നൽകിയ ജലസേചനവും ഉപയോഗപ്പെടുത്തുന്നു. (ഉദാ: അരി +ഗോതമ്പ്, അരി +പരുത്തി). മൾട്ടി ക്രോപ്പിംഗ്: രണ്ടോ അതിലധികമോ വിളകൾ ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയാണിത്. ഇന്ത്യൻ കാർഷിക പാരമ്പര്യത്തിൽ കർഷകർക്ക് ഒരുമിച്ച് 15 വിളകൾ വരെ കൃഷി ചെയ്യാൻ നിലവിൽ അറിയാം. മൾട്ടിക്രോപ്പിംഗിന് ഒരു ഉദാഹരണം തക്കാളി+ ഉള്ളി+ ജമന്തി. (ജമന്തി തക്കാളിയെ ആക്രമിക്കുന്ന ചില കീടങ്ങളെ തുരത്തും.) ഇടവിളക്കൃഷി: പ്രധാന വിളയ്ക്കിടയിൽ ബാക്കിയുള്ള സ്ഥലത്ത് മറ്റ് വിളകൾ കൃഷി ചെയ്യുന്ന രീതിയാണിത്. ഇതിന് ഉത്തമോദാഹരമാണ് പലതട്ടുകളിലായുള്ള തെങ്ങ് വാഴ കൈതച്ചക്ക ഇഞ്ചി തീറ്റപ്പുല്ല് ഔഷധ സുഗന്ധ സസ്യങ്ങൾ എന്നിവ. ഒരു തോട്ടത്തിൽ പരമാവധി ജൈവവൈവിധ്യം ഉറപ്പ് വരുത്തുന്നതിനൊപ്പം, ഇടവിളക്കൃഷി പരമാവധി വിനിയോഗവും ഉറപ്പുവരുത്തുന്നു. പോളികൾച്ചർ: മുകളിൽ പറഞ്ഞവ പോളികൾച്ചറിൻറെയും ജൈവവൈവിധ്യത്തിൻറെയും ഉദാഹരണങ്ങളാണ്. ഇവ കീടങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൊഴിയുന്ന ഇലകളും വിളയുടെ മറ്റ് അവശിഷ്ടങ്ങളും മണ്ണിനോ കമ്പോസ്റ്റിനോ ഒപ്പം ചേർന്ന് അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ജൈവ മിശ്രിതം ആയി മാറുന്നു. കവർ ക്രോപ്പിംഗ്: വളരെയെളുപ്പത്തിൽ വളരുകയും പ്രത്യേക പരിചരണമോ ജലസേചനമോ ആവശ്യം വരാത്തതുമായ മണ്ണിൽ നൈട്രജൻ നൽകുന്ന വിളകൾക്കായാണ് ഈ രീതി ഉപയോഗിക്കാറുള്ളത്. ഈ വിളകൾ ചെറിയ ലാഭം നൽകുമെങ്കിലും, സാധാരണയായി മണ്ണ് സംരക്ഷണത്തിനാണ് ഇവയെ ഉപയോഗിക്കാറുള്ളത്. ഇവ മണ്ണിൽ നൈട്രജൻ ചേർക്കുകയും, കളകളെ മുരടിപ്പിക്കുകയും, മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നതിനൊപ്പം പിന്നീട് ജൈവ ഇന്ധനമായോ തീറ്റയായോ കൂടി ഉപയോഗിക്കുന്നു. ഡൊലിക്കോസ് ലാബ് ലാബ് ആണ് മറ്റൊരു പ്രധാന കവർ ക്രോപ്പ്, ഭക്ഷണത്തിൻറെയും കാലിത്തീറ്റയുടെയും ഉറവിടമാണിത്. സ്രോതസ്സ് - http://satavic.org
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
405
0