AgroStar Krishi Gyaan
Pune, Maharashtra
20 Jul 19, 07:00 PM
ജൈവ കൃഷിhttp://agritech.tnau.ac.in
നെൽകൃഷിയിൽ അസോളയുടെ പ്രാധാന്യം
ജൈവ വളം എന്ന നിലയിൽ, അസോള അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് ഇലകളിൽ സൂക്ഷിക്കുന്നു. അതിനാൽ ഇത് പച്ചിലവളമായി ഉപയോഗിക്കുന്നു. നെൽപ്പാടങ്ങളിൽ അസോള വളർത്തുന്നത് വിളവിനെ 20% വരെ വർധിപ്പിക്കുമെന്നാണ് നീരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രോട്ടീൻ (25%-35%), കാൽസ്യം (67 മി.ഗ്രാം/100), ഇരുമ്പ് (7.3 മി.ഗ്രാം/100 ഗ്രാമിന്) എന്നിങ്ങനെ പോഷക ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടവുമാണ് അസോള. അസോളയുടെ പ്രയോജനങ്ങൾ 1. ഇത് വളരെയെളുപ്പത്തിൽ കാട്ടിലും അതുപോലെത്തന്നെ നിയന്ത്രിത സ്ഥിതിയിലും വളരുന്നു. 2. ഖാരിഫ്, റാബി എന്നീ രണ്ട് സീസണുകളിലും പച്ചിലവളം ആവശ്യമായ ഉയർന്ന അളവിൽ ഇത് എളുപ്പത്തിൽ ഉത്പാദിപ്പിക്കാം. 3. ഇത് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെയും നൈട്രജനെയും ആഗിരണം ചെയ്ത് യഥാക്രമം കാർബോഹൈഡ്രേറ്റുകളും അമോണിയയും രൂപപ്പെടുത്തുകയും, വിഘടിച്ചതിന് ശേഷം വിളകൾക്ക് ആവശ്യമായ നൈട്രജനും സ്വാഭാവിക കാർബൺ അംശവും മണ്ണിലേക്ക് നൽകുകയും ചെയ്യുന്നു. 4. ഓക്സിജനിക്ക് പ്രകാശസംശ്ലേഷണത്തിലൂടെ പുറത്തുവരുന്ന ഓക്സിജൻ വിളകളുടെ വേര് വഴിയുള്ള വായു ആഗിരണം സാധ്യമാക്കുകയും മണ്ണിലെ മറ്റ് സൂക്ഷ്മജീവികളെ സജീവമാക്കുയും ചെയ്യുന്നു. 5. സിങ്ക്, അയേൺ, മാംഗനീസ് എന്നിവയെ അലിയിക്കുകയും അരിയിൽ ലഭ്യമാക്കുകയും ചെയ്യുന്നു. 6. നെൽപ്പാടത്തെ ഇളം കളകളായ ചാര, നിട്ടെല്ല എന്നിവയെ വളരാൻ അനുവദിക്കുന്നില്ല. 7. നെൽച്ചെടിയുടെ വളർച്ചയെ സഹായിക്കുന്ന വളർച്ചാ നിയന്ത്രണ ഘടകങ്ങളും വിറ്റാമിനുകളും അസോള പുറത്തുവിടുന്നു. 8. രാസ നൈട്രജൻ വളങ്ങൾക്ക് ഒരുപരിധിവരെ അസോള പകരമാകും, (20 കിഗ്രാം/ഹെക്ടർ), അത് വിളയുടെ ഗുണവും അളവും വർധിപ്പിക്കുന്നു. 9. ഉപയോഗിക്കാൻ പോകുന്ന രാസവളങ്ങളുടെ ഫലവും ഇത് വർധിപ്പിക്കുന്നു. 10. ജലസേചനം നടത്തിയെ നെൽപ്പാടത്തെ ബാഷ്പീകരണത്തോത് കുറയ്ക്കുന്നു. സ്രോതസ്സ്: http://agritech.tnau.ac.in
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
220
0