Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Oct 19, 06:30 PM
കന്നുകാലി വളർത്തൽഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
അനുയോജ്യവും സൌകര്യപ്രദവുമായ തൊഴുത്ത്
• കന്നുകാലിത്തൊഴുത്തുകൾ സാധാരണയായി മനുഷ്യർ താമസിക്കുന്നിടത്ത് നിന്ന് കുറച്ച് വിട്ടാണ് ഉണ്ടാകാറ്, അതാണ് അനുയോജ്യവും. • തൊഴുത്ത് നിൽക്കുന്നിടത്തെ ഭൂമി ചുറ്റുമുള്ളിടത്തിനേക്കാൾ കുറച്ച് ഉയരത്തിലും നിരപ്പായുമാണ് ഉണ്ടാകേണ്ടത്, അത് മഴവെള്ളവും മൃഗങ്ങളുടെ മൂത്രവും ഉടൻതന്നെ നീക്കം ചെയ്യാൻ സഹായിക്കും. • തൊഴുത്ത് ഈർപ്പമില്ലാതെ സൂക്ഷിക്കാൻ, എളുപ്പത്തിൽ വെള്ളമൊഴിച്ച് കഴുകാവുന്ന വിധം നിലം പാകണം. • കന്നുകാലികൾക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം.
• ശരിയായി കാറ്റും വെളിച്ചവും കടക്കേണ്ടത് അത്യാവശ്യമാണ് • കന്നുകാലികളെ കഠിനമായ തണുപ്പിൽ നിന്നും ചൂട് കാറ്റിൽ നിന്നും സംരക്ഷിക്കുന്ന ഒരു നല്ല തൊഴുത്ത് ഉണ്ടാകുക എന്നത് പ്രധാനമാണ്, അതിനാൽ അത് വടക്ക്-തെക്ക് ദിശയിലായിരിക്കണം. • പാലുല്പന്നങ്ങൾ കൊണ്ടുപോകുന്നത് സുഗമമാക്കാൻ കന്നുകാലികളെ പാർപ്പിക്കുന്നയിടം പാകിയ വഴിയ്ക്ക് അടുത്തായിരിക്കണം. • തൊഴുത്തിന് സമീപത്ത് വന്യമൃഗങ്ങളുടെയോ ഭീഷണിയോ മോഷണസാധ്യതയോ ഉണ്ടാകരുത്. • വൈദ്യുതവിതരണം ആവശ്യനുസരണം സാധരണപോലെ ഉണ്ടാകണം. • കന്നുകാലികൾ താമസിക്കുന്നതിനടുത്ത് കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ തണൽമരങ്ങൾ വച്ചുപിടിപ്പിക്കണം, അത് തണുപ്പും ചൂടുമുള്ള കാലാവസ്ഥകളിൽ നിന്ന് മോചനം നേടുന്നതിന് അവയെ സഹായിക്കും. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
340
0