Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Apr 19, 11:00 AM
കന്നുകാലി വളർത്തൽഅഗ്രോവൻ
സിലേജ് എങ്ങനെ നിർമ്മിക്കാം?
1) വൈക്കോൽ ഒന്ന്, രണ്ട് ഇഞ്ച് വലിപ്പത്തിൽ ഷാഫ് കട്ടർ ഉപയോഗിച്ച് (വയ്ക്കോൽ മുറിക്കുന്നതിനുള്ള യന്ത്രം) മുറിക്കുക. 2) സിലേജിന് വേണ്ടി നിർമ്മിച്ച കുഴിയൽ എല്ലാ വശത്തും ശരിയായ ഒരു പ്ലാസിറ്റിക് ഷീറ്റ് വിരിയ്ക്കുക. 3) 1 കിഗ്രാം ഉപ്പ് അലിയിച്ച്, 2 കിഗ്രാം ശർക്കര, 1 കിഗ്രാം ധാതുമിശ്രിതം എന്നിവയ്ക്കൊപ്പം 15 ലിറ്റർ വെള്ളത്തിൽ ചേർത്ത് അത് മുറിച്ചുവച്ച വൈക്കോലിൽ തളിക്കുക. വൈക്കോലിൻറെ പാളികൾ അമർത്തുക. 4) വൈക്കോലിൻറെ പലതരം പാളികൾ വിരിച്ച് അവ പരസ്പരം ഒന്നിടവിട്ട് ഇടകലർത്തുക. ഇടയ്ക്ക് വായു കുടുങ്ങിയിരിക്കാതിരിക്കാനായി അവയെ നന്നായി അമർത്തുക. വായു കുടുങ്ങിയാൽ, വൈക്കോലിൽ ഫംഗസ് വളരുകയും ഗുണം കുറഞ്ഞ സിലേജ് ലഭിക്കുകയും ചെയ്യും. 5) കുഴി ശരിയായ നിറച്ച ശേഷം, അതിനെ ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടുക. അതിന് മുകളിൽ കരിമ്പിൻറെ ഇലകൾ വൈക്കോലാക്കി വിരിയ്ക്കുക. ഈ മേൽപ്പാളിക്ക് മുകളിൽ മണ്ണ് വിതറുക. 6) വായുകടക്കാത്ത സിലേജ് 40-50 ദിവസം വച്ചു കഴിഞ്ഞാൽ വൈക്കോലിലെ ഫെർമൻറേഷൻ പ്രക്രിയ പൂർത്തിയാവുകയും ഗുണനിലവാരമുള്ള സിലേജ് ലഭിക്കുകയും ചെയ്യും.
2) പശുവിന് നൽകേണ്ട സിലേജിൻറെ അളവ് അവയും പാലുല്പാദനത്തെ ആശ്രയിച്ചിരിക്കുന്നു. ബിഎഐഎഫ്- ഉരുളി കാഞ്ചൻ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
6
0