Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
02 Sep 19, 10:00 AM
ഉപദേശക ലേഖനംNavbharat Times
മഴവെള്ളസംഭരണം എങ്ങനെ നടത്താം
ജീവൻറെ ഒരു അടിസ്ഥാന ഘടകമാണ് വെള്ളം. ജീവനാണെങ്കിൽ അത് അമൂല്യമാണെന്ന കാര്യത്തിൽ സംശയമേതുമില്ല, അത്തരം അമൂല്യ വസ്തുക്കൾക്ക് വിലമതിക്കാനുമാകില്ല. എല്ലാക്കാലത്തും ജലത്തിൻറെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് മഴവെള്ള സംഭരണം ആവശ്യമാണ്. എന്താണിതിൻറെ പ്രാധാന്യം ഭൂഗർഭജലത്തിൻറെ അമിത ചൂഷണം മൂലം ജലനിരപ്പ് താണുകൊണ്ടിരിക്കുകയും അത് കുടിവെള്ളക്ഷാമത്തിന് കാരണമാകുകയും ചെയ്യുന്നു. • ഇതുപോലെ ഒഴുകിപ്പോകുന്ന മഴവെള്ളം ശേഖരിച്ച് വർഷത്തിലുടനീളം ഉപയോഗിക്കാം. • ഇത് മരങ്ങളുടെയും ചെടികളുടെയും എണ്ണം വർധിപ്പിക്കുന്നു. • വലിയനഗരങ്ങളിലെ വെള്ളപ്രശ്നം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. • ഇത് വിതരണം ചെയ്യുന്ന ജലത്തിൻറെയും ഭൂഗർഭജലത്തിൻറെയും ഉപയോഗം കുറയ്ക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. കൃഷി എങ്ങനെ ചെയ്യാം ആദ്യം തന്നെ, ഇത് കൃത്യമായി മനസിലാക്കിയിരിക്കണം. പരമാവധി മഴവെള്ളം ശേഖരിക്കാൻ കഴിയുന്ന സ്ഥലങ്ങളിലായിരിക്കണം മഴവെള്ള സംഭരണം നടത്തുന്നത്. മേൽക്കൂരയാണ് ഇതിന് ഏറ്റവും ഉചിതമായ സ്ഥലം. സൊസൈറ്റികളിലും സ്വന്തം സ്ഥലത്തും താമസിക്കുന്നവർക്ക് മഴവെള്ളം സംഭരണം കൂടുതൽ എളുപ്പമാണ്. ഒപ്പം ഇത് നിർബന്ധമാക്കിയിട്ടുമുണ്ട്. എങ്ങനെയാണ് സംഭരണം നടക്കുന്നത് 1. ശേഖരണം ഇതിൽ, മഴവെള്ളം ഉപയോഗത്തിനായി നേരിട്ട് സൂക്ഷിക്കുന്നു. ഇതിനായി പെപ്പുകൾ ഉപയോഗിച്ചാണ് മഴവെള്ളം ശേഖരിക്കുന്നത്. ഇവയിൽ ഫിൽറ്റർ ഉപയോഗിക്കുന്നതിനാൽ വെള്ളം സാധാരണയായി വൃത്തിയുള്ളതായിരിക്കും. ഭൂർഗഭജലം ഉപ്പ് കലർന്നതോ, മഴ വളരെക്കുറവുള്ളതോ ആയ പ്രദേശങ്ങളിൽ ഈ രീതി കൂടുതൽ ഫലപ്രദമാണ്. വീട്ടിലെ വൃത്തിയാക്കലുകൾക്കും തോട്ടത്തിലേക്കും ഈ വെള്ളം ഉപയോഗിക്കാം. 2. റീചാർജ് ഭൂഗർഭജലം റീചാർജ് ചെയ്യുക എന്നാൽ മഴവെള്ളത്തെ തിരിച്ച് ഭൂമിയിലെത്തിക്കുക, അവിടെ അത് മധുരമുള്ളതായിരിക്കും. ഈ വെള്ളം നമുക്ക് തോന്നിയപോലെ ചെലവാക്കാനാകില്ല, പക്ഷേ ഈ രീതിയിൽ, ഭൂമിയ്ക്കുള്ളിലെ ശുദ്ധജലത്തിൻറെ അളവ് വർധിക്കുന്നു. ഇതിനായി, ഒരു പ്രത്യേകതരം കുഴി കുഴിയ്ക്കണം. ഭൂർഗഭജലത്തിൽ ലവണാംശമുണ്ടെങ്കിൽ, റീചാർജ് ചെയ്യുന്ന വെള്ളവും ഉപ്പ് രസമുള്ളതായിത്തീരുന്നു. ശ്രദ്ധിക്കുക • ഇത്തരം റീചാർജ് കുഴികൾ കുറഞ്ഞത് 5 കെട്ടിടത്തിൻറെ തറനിരപ്പിൽ നിന്ന് കുറഞ്ഞത് 5 മീറ്ററെങ്കിലും വ്യത്യാസത്തിലായിരിക്കണം. • മേൽപ്പറഞ്ഞ ഫിൽറ്റർ ആയി ചാക്കുകളും (ജൂട്ട് മാറ്റുകൾ) ഉപയോഗിക്കാവുന്നതാണ്. • ജലം റീചാർജ് ചെയ്യുന്ന സംവിധാനത്തിലേക്ക് ഒരു തരത്തിലുള്ള മാലിന്യങ്ങളും എത്തുന്നില്ല. • ഒരു തരത്തിലുള്ള രാസവസ്തുക്കളുപയോഗിച്ചും മേൽക്കൂര പെയിൻറ് ചെയ്യരുത്. • ഒരു തരത്തിലുമുള്ള രാസവസ്തുക്കൾ, തുരുമ്പിച്ച ഇരുമ്പ്, വളം, പാമ്പ് തുടങ്ങിയവയൊന്നും മേൽക്കൂരയിൽ ഉണ്ടാകരുത്. • മൺസൂണിന് ശേഷം ഭൂഗർഭജലത്തിൻറെ അളവ് 5 മിറ്ററോ അതിൽക്കുറവോ ആയ ഒരു പ്രദേശത്തും മഴവെള്ള സംഭരണം ആവശ്യമില്ല. ഇതിനേക്കാൾ ആഴത്തിൽ വെള്ളമുണ്ടെങ്കിൽ, സംഭരണം ആവശ്യമാണ്. സ്രോതസ്സ്: നവഭാരത് ടൈംസ്, 28 ജൂലൈ 2019
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
115
0