AgroStar Krishi Gyaan
Pune, Maharashtra
20 May 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മാങ്ങയിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിന് ഹീലർ കം സീലർ
മാങ്ങയിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനുള്ള ഹീലർ കം സീലർ, ഈ വിദ്യ വികസിപ്പിച്ചെടുത്തത് ബെംഗളൂരു ഐഐഎച്ച്ആർ ആണ്. ● ഈ മിശ്രിതം സ്ഥിരമാണ് (അതായത് ഒരു സീസണിൽ രണ്ടാമത് കീടബാധ ഉണ്ടാകുന്നില്ല) ● ഈ രൂപവൽക്കരണം നേരിട്ട് കാണാൻ കഴിയാത്തതും കഴിയുന്നതുമായ ദ്വാരങ്ങളെ അടയ്ക്കുന്നു. • തോൽ വൃത്തിയാക്കിയതിനും തുടയ്ക്കലിനും ശേഷം ഈ രൂപവൽക്കരണം (ഡൈക്ലോവോസ് ലിറ്ററിന് 5 മില്ലി, സി ഒ സി ലിറ്ററിന് 40 ഗ്രാം സീലർ കം ഹീലർ എന്നിവ അടങ്ങിയത്) ഇടുന്നത് തുരപ്പൻമാരുണ്ടാക്കുന്ന തകരാറുകളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല രണ്ടാമത് കീടബാധ ഉണ്ടാകുന്നതിൽ നിന്ന് മരത്തെ സംരക്ഷിക്കുകയും വീണ്ടും വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പ്രത്യേക പ്രയോജനങ്ങൾ ● പോഷകങ്ങളോടെ മരം വീണ്ടും പുനരുജ്ജീവിക്കപ്പെടുന്നു ● ചെറിയ മഴയുള്ളപ്പോഴും ഈ രൂപവൽക്കരണം ഉപയോഗിക്കാം (എന്നിരുന്നാലും പെട്ടെന്നുണ്ടാകുന്ന കനത്ത മഴ ഈ പരിചരണത്തിനുശേഷം അടച്ച ദ്വാരങ്ങളെ കഴുകിത്തുറന്നേക്കാം; പരിചരണത്തിന് 48 മണിക്കൂറിന് ശേഷം മഴ ബാധിക്കുന്നില്ല) ● ഈ രൂപവൽക്കരണം ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭകരമാണ്. സ്രോതസ്സ്: ഐഐഎച്ച്ആർ, ബെംഗളൂരു ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
247
29