Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
13 Jul 19, 06:00 PM
ജൈവ കൃഷിഅഗ്രോവൻ
ജെർബെറ പൂക്കൾ ജൈവരീതിയിൽ വളർത്താൻ
ജെർബെറ പൂക്കൾ ആകർഷകവും ദീർഘായുസ്സുള്ളവയുമാണ്. അതിനാൽ, വിവാഹ ചടങ്ങുകളുലും പൂച്ചെണ്ടുകളിലും ഇവ പരക്കെ ഉപയോഗിച്ചുവരുന്നു. ഈ പൂക്കൾക്ക് ഇത്രയധികം ആവശ്യക്കാരുള്ളതിനാൽ, ഉയർന്ന വിപണിവില ലഭിക്കുകയും ഓരോ ദിവസം കഴിയുന്തോറും ഇതിൻറെ കൃഷി വർധിച്ചുകൊണ്ടിരിക്കാൻ കാരണമാകുകയും ചെയ്യുന്നു. വിളയിൽ ബാക്ടീരിയ അധിഷ്ഠിത വളം ഉപയോഗിക്കുമ്പോൾ അസോസ്പിരിലം 500 ഗ്രാം, 500 ഗ്രാം ഫോസ്ഫറസിൽ അലിയുന്ന ബാക്ടീരിയ അധിഷ്ഠിത വളം, ട്രൈകോഡെർമ 10 കിഗ്രാം വളത്തിന് 500 ഗ്രാം വീതം എന്നിവ ചേർത്ത് പ്ലാസ്റ്റിക് കടലാസ് കൊണ്ട് മൂടി 8-10 ദിവസം സൂക്ഷിക്കുക. അതിന് ശേഷം ഇത് പോളിഹൌസിലെ ജെർബെറയിൽ നട്ട് മൂന്നാഴ്ചക്ക് ശേഷം ഇടുക. രോഗനിയന്ത്രണം വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഫംഗസ് അണുബാധമൂലം വേര്, തണ്ട് വാട്ടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ചെടിയെ സാധാരണയായി ബാധിക്കുന്ന രോഗകാരിയായ ഫംഗസുകൾ റിസോക്ടോണിയ, ഫ്യുസാരിയം, പൈഥിയം, ഫൈറ്റോഫ്തോറ, സെലറോസിസ് എന്നിവയാണ്. കീടബാധയുടെ ലക്ഷണങ്ങൾ ഈ രോഗം മൂലം തൈകൾ നഴ്സറിയിൽ വച്ചു തന്നെ നശിക്കുന്നു. സാധാരണയായി കൃഷിപ്പണി തുടങ്ങിയതിന് ശേഷമാണ് ഫംഗസ് വളരുന്നത്, ഇത് മുഴുവൻ പ്രദേശത്തെയും ഈർപ്പം ഇല്ലാതാക്കുകയും ക്രമേണ ചെടികൾ വാടുകയും ചെയ്യുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള ശരിയായ സംവിധാനങ്ങൾ ഇല്ലാത്തതും, മണ്ണിലെ കൂടിയ ഈർപ്പത്തിൻറെ സാന്നിധ്യവും രോഗത്തിൻറെ തീവ്രത വർധിപ്പിക്കുന്നു. പരിഹാരം തൈകൾ നടുന്നതിന് മുമ്പ് മണ്ണ് അണുനശീകരണം നടത്തുക. അണുനശീകരണത്തിന് ശേഷം 7-10 ദിവസങ്ങൾ കഴിഞ്ഞ് നടുന്നതാണ് ഉചിതം. ആരോഗ്യമുള്ള തൈകൾ നടുക. നടുന്നതിന് മുമ്പ് തന്നെ രോഗത്തെ നിയന്ത്രിക്കുന്നതിന്, ട്രൈകോഡെർമയും സ്യൂഡോമോണസും, 500 ഗ്രാം ജൈവ കുമിൾ നാശിനിക്കൊപ്പം/ 10 കിഗ്രാം ചാണക വളത്തിനൊപ്പം, പ്രത്യേകമായി ഉപയോഗിക്കുക. നീർവാർച്ച ശരിയാണെന്ന് ഉറപ്പുവരുത്തുക, ഒപ്പം മണ്ണും, വേരിലെ മണ്ണിൻറെ ഈർപ്പവും പരിശോധിക്കുക. ശ്രദ്ധിക്കുക തയാറാക്കിയ മിശ്രിതം ചെടിയുടെ വേരുകൾക്ക് ചുറ്റും എല്ലാ മാസവും പ്രയോഗിക്കുക. വളത്തിൻറെ ക്രമീകരണത്തിന് നിർദേശങ്ങൾ പിന്തുടരുക. അവലംബം: അഗ്രോവോൺ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
281
0