Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Jul 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ജെർബെറ പൂക്കൾ കയറ്റുമതി ഗുണനിലവാരത്തിൽ ഉത്പാദിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ
ജെർബെറ ഗ്രീൻഹൗസിൽ വളർത്തുന്നതിന്, ഏറ്റവും മികച്ച ജല ബാഷ്പീകരണ തോതുള്ള ഭാഗം തെരഞ്ഞെടുക്കുക. ഗുണനിലവാരമുള്ള പൂക്കൾ ഉത്പാദിപ്പിക്കുന്നതിന്, ഗ്രീൻ ഹൗസിൽ ടിഷ്യുകൾച്ചറിലൂടെ വികസിപ്പിച്ച ചെടികളാണ് വളർത്തേണ്ടത്. മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ട് ഈ വിളയിൽ നിന്ന് പരമാവധി വിളവ് ലഭിക്കുന്നു. ഇനം തെരഞ്ഞെടുക്കൽ: വിപണി അല്ലെങ്കിൽ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ചാണ് ഇനം തെരഞ്ഞെടുക്കേണ്ടത്. ഭൂമി തെരഞ്ഞെടുക്കൽ: ജെർബെറ നടുന്നതിന് നന്നായി നീർവാർച്ചയുള്ള മണ്ണ് തെരഞ്ഞെടുക്കുക. ( 5.5 മുതൽ 6 വരെ വെള്ളത്തിൽ). നടൽ: മണ്ണ് കടവിമുക്തമാക്കിയ ശേഷം, 30 സെമിx 30 സെമി (7മുതൽ 9 വരെ മീറ്റർ) ഇടവിട്ട് വിദഗ്ധാഭിപ്രായം തേടിയ ശേഷം വിളകൾ നടാം. ടിഷ്യുകൾച്ചർ വിദ്യയുപയോഗിച്ച് തയാറാക്കിയ തൈകൾ നടാനായി തെരഞ്ഞെടുക്കുക. ചെടികൾ ഒരുപാട് ആഴത്തിൽ നടരുത് ഒപ്പം ഗ്രീൻ ഹൗസിൽ അനുയോജ്യമായത്ര എണ്ണം ചെടികൾ മാത്രം നടുക. ജല നിയന്ത്രണം: വിളയുടെ അവസ്ഥയും ആവശ്യവുമനുസരിച്ച് വിളകൾക്ക് ഒരുമിച്ച് ഘട്ടങ്ങളിൽ വെള്ളം നൽകുക. വളം നിയന്ത്രണം: ഫാം യാർഡ് മാന്യുർ സ്ക്വയറിന് 10 കിഗ്രാം വീതം ട്രൈകോഡെർമ വിറിഡെ, ബാസിലോമൈസസ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഫാം യാർഡ് മാന്യുറിനൊപ്പം ചേർത്ത് ഇടുക. മണ്ണ് പരിശോധനാ ഫലം അനുസരിച്ച് വളങ്ങൾ പ്രയോഗിച്ചിരിക്കണം. പൂക്കൾ ഉണ്ടായതിന് ശേഷം, കൂടുതൽ പൂക്കൾക്കായി 12:61:00 ഏക്കറിന് 3 കിഗ്രാം വീതം 5 മുതൽ 6 ദിവസം വരെ ഇടുക. വളങ്ങൾക്ക് പുറമെ, പൂക്കൾ ഉണ്ടാകുന്നതിന് മുമ്പ് അല്ലെങ്കിൽ അതിന് ശേഷം അതായത്, ബോറോൺ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ മൈക്രോന്യൂട്രിയൻറുകൾ കൂടി നൽകണം. ബോറോൺ, കാൽസ്യം, മഗ്നീഷ്യം എന്നിവ ഒരു ലിറ്റർ വെള്ളത്തിന് 1.5 മില്ലി എന്ന അളവിൽ മാസത്തിൽ ഒരു തവണ തളിക്കുക. ഇതു കൂടാതെ പൂക്കൾക്കായി 13:00:45 ഏക്കറിന് 3 കിഗ്രാം വീതം 5 മുതൽ 6 ദിവസത്തെ ഇടവേളയിൽ നൽകണം. ഉയർന്ന ഗുണനിലവാരമുള്ള പൂക്കൾക്കായി മൈക്രോന്യൂട്രിയൻറുകൾ തുള്ളിനനയിലൂടെ നൽകണം. ഇത് പൂക്കളുടെ ഉത്പാദനം വർധിപ്പിച്ചും ഗുണനിലവാരം കൂട്ടുന്നു. വിളവെടുപ്പ്: ● ജെർബെറ പൂക്കൾ നട്ട് 8 മുതൽ 10 വരെ ആഴ്ചകൾക്ക് ശേഷമാണ് സാധാരണയായി വിളവെടുക്കാറ്. ● രണ്ട് നിര ദലങ്ങളുള്ള മൊട്ടുകൾ വിരിഞ്ഞതിന് ശേഷം, പൂക്കൾ മാത്രമേ ഒരു സമയത്ത് വിളവെടുക്കാവൂ. ● പറിച്ചതിന് ശേഷം പൂക്കളുടെ തണ്ട് 3 -4 സെമി താഴെയായി മുറിയ്ക്കണം. ● സാധാരണയായി, രാവിലെകളിലാണ് പൂക്കൾ പറിക്കേണ്ടത്. ● മുറിച്ച തണ്ടിൻറെ അറ്റം വെള്ളത്തിൽ മുക്കി ബക്കറ്റ് വെള്ളത്തിൽ സൂക്ഷിക്കണം. ● പൂക്കൾ ഉണർവുള്ളതും ആരോഗ്യമുള്ളതുമായി നിലനിർത്താൻ, 7 മുതൽ 10 മില്ലി വരെ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി വീതം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് പൂക്കളെ അവയിൽ മുക്കുക. ● ഓരോ വിളവെടുപ്പിന് ശേഷവും ഈ മിശ്രിതം മാറ്റുക. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
131
0