Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
23 Sep 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
സോയാബീൻ വിളവെടുപ്പിനിടെ ഈ കരുതലുകൾ പിന്തുടരൂ
കാലാവസ്ഥാ സാഹചര്യങ്ങൾ സോയാബീൻ പാകമാകുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടത്തിൽ, മുളപൊട്ടലിനെ സംബന്ധിച്ചും വിളയുടെ ഗുണത്തിലും വരും വർഷങ്ങളിൽ ഏറെ പ്രധാനമാണ്. വിളയുടെ ഈ ഘട്ടത്തിൽ, കുരു വളർച്ചയെത്തുന്ന ഘട്ടത്തിൽ ഈർപ്പത്തിൻറെ അംശം കുറയുന്നു. ഈ സമയത്ത്, തുടർച്ചയായ മഴ വിളവിന് വലിയ നാശമുണ്ടാക്കും. വിള പാകമായാൽ വിളവെടുപ്പ് അത്യാവശ്യമാണ്, കുരുവിലെ ഈർപ്പത്തിൻറെ അംശം സാധാരണയായി 14-15% ആണ്. ഇത് മഴക്കാലത്ത് ഇത്തരം തകരാറുകൾ ഒഴിവാക്കാനാണ്.
വിളവെടുക്കുമ്പോൾ, കൃഷിയിടത്തിൽ കളകൾ ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുക, അവയെ വിളയ്ക്കൊപ്പം പറിച്ചെടുക്കരുത്. കൃഷിയിടത്തിലെ കീടബാധയേറ്റ ചെടികൾ വേരോടെ പിഴുതെടുത്ത് വിളവെടുപ്പിന് മുമ്പ് നശിപ്പിക്കണം. ഇത് കൂടാതെ, ഡയഥേൻ-എം-45 കുമിൾനാശിനി പമ്പിന് 25-35 ഗ്രാം വീതം വിത്തുറ നിറയുമ്പോൾ തളിക്കുക. ഇത് വിത്തിനെ ബാധിക്കുന്ന ഫംഗൽ രോഗങ്ങളെ നിയന്ത്രിച്ച് മുളപൊട്ടൽ വേഗത്തിലാക്കുന്നു. അരിവാൾ കൊണ്ട് വേണം വിളവെടുപ്പ് നടത്താൻ. വിളവെടുക്കുമ്പോൾ ചെടികൾ വേരോടെ പിഴുതുവരാതിരിക്കാനും വിത്തിനൊപ്പം കല്ലുകൾ കലരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വിളവെടുത്ത് വിളവ് ഉടൻ തന്നെ കുന്നുകൂട്ടിയിടരുത്, ഇത് വിത്തിനെയും മുളപൊട്ടലിനെയും ബാധിക്കും. ഗുണനിലവാരം സംരക്ഷിക്കുന്നതിനായി ഇത് തോട്ടത്തിൽ വെയിലത്തിട്ട് ഉണക്കണം. വളരെയധികം സ്ഥലത്ത് സോയാബീൻ നട്ടിട്ടുണ്ടെങ്കിൽ, വിളവെടുക്കുന്ന ബ്ലേഡുകൾ 8 മുതൽ 10 സെമി വരെ തറനിരപ്പിൽ നിന്ന് ഉയരത്തിലും യന്ത്രത്തിൻറെ ചലനവേഗത മീഡിയം ലെവലിലും ആയിരിക്കണം. ഈ രീതിയിൽ, അനുയോജ്യമായ പരിഗണനയോടെ സോയാബീൻ വിളവെടുപ്പ് നടത്താം. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
252
5