Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Apr 19, 06:00 PM
കന്നുകാലി വളർത്തൽഅഗ്രോവൻ
കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രഥമ ശുശ്രൂഷ
മൃഗങ്ങളുടെ ശരീരത്തിൽ പല മാർഗങ്ങളിലൂടെ അകത്തെത്തിയ വിവിധയിനം വൈറസ്, ബാക്ടീരിയ രോഗങ്ങൾ ഉണ്ടാകും. അനുകൂലമായ കാലാവസ്ഥയിൽ ഇത്തരം രോഗങ്ങളും അണുബാധകളും വർധിക്കുന്നു. ലക്ഷണങ്ങളെക്കുറിച്ച് അറിയാമെങ്കിൽ ഈ രോഗങ്ങളും അണുബാധകളും ശമിപ്പിക്കാവുന്നതും സാമ്പത്തിക നഷ്ടം ഒഴിവാക്കുകയും ചെയ്യാവുന്നതുമാണ്. 1) വയറിലെ മുഴ മൃഗങ്ങളുടെ വയറ് ഇടത് വശത്തേക്ക് വീർക്കുന്നു. കാലികൾ അസ്വസ്ഥരാവുകയും കാലത്തീറ്റ തിന്നുതും വെള്ളം കുടിക്കുന്നതും നിർത്തുകയും അയവെട്ടുന്നത് കുറയുകയും ചെയ്യുന്നു. വയറിലെ ഗ്യാസിൻറെ അളവ് അധികമാണെങ്കിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചിലപ്പോൾ വായിലൂടെ ശ്വസമെടുക്കുകയും ചെയ്യുന്നു. പച്ചപ്പുല്ലിൻറെ അമിതവും വേഗത്തിലുള്ളതുമായ ഉപയോഗമാണ് ഈ രോഗം ഉണ്ടാക്കുന്നത്. ചികിത്സ ഉദരത്തിൻറെ ഇടത് ഭാഗത്ത് പ്രഥമ ശുശ്രൂഷ എന്ന നിലയിൽ തടവിക്കൊടുക്കുക. വലിയ രീതിയിലുള്ള ഗ്യാസിൻറെ ശല്യം ഉണ്ടായാൽ, ഉടൻ തന്നെ ഒരു മൃഗഡോക്ടറെ കാണിക്കേണ്ടതാണ്.
2) ദഹനക്കേട് വലിയ അളവിൽ ഭക്ഷ്യധാന്യങ്ങളും വളിച്ച ഭക്ഷണങ്ങളും മൃഗങ്ങൾക്ക് നൽകിയാൽ, അത് ദഹനക്കേടിന് കാരണമാകും. ഇതിൻറെ ഫലമായി, മൃഗങ്ങൾ തീറ്റയെടുക്കുന്നതും വെള്ളമെടുക്കുന്നതും നിർത്തുന്നു. വീക്കമുണ്ടാകുകയും അയവെട്ടാതിരിക്കുകയും ചെയ്യുന്നു. ദഹനക്കേട് കൂടുതലാണെങ്കിൽ, മൃഗത്തിൻറെ ഉത്സാഹം കുറയുകയും അത് ദുർബലമാവുകയും ചെയ്യുന്നു. ചികിത്സ മഗ്നീഷ്യം സൾഫേറ്റും കാസ്റ്റിക് സോഡയും ചൂട് വെള്ളത്തിൽ ചേർത്ത് കാലിക്ക് നൽകുകയും ഉടൻ തന്നെ മൃഗഡോക്റോട് ചികിത്സതേടുകയും ചെയ്യുക. സ്രോതസ്സ്: അഗ്രോവോൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
290
9