Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Jul 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കൃഷി ഒരു വ്യാവസായിക കാഴ്ച്ചപ്പാട് എന്ന നിലയിൽ, ദൈനംദിനാവശ്യങ്ങൾ നേടുന്നതിന് മാത്രമല്ല!
നെതർലൻഡ്സിലെ കർഷകരെ കാണുന്നതിനും അവരുടെ കാർഷിക സമ്പ്രദായങ്ങൾ വളരെയടുത്തുനിന്ന് നിരീക്ഷിക്കുന്നതിനും കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾക്ക് ഒരു അവസരം ഉണ്ടായി. കർഷകർ കുടിക്കാൻ സാധാരണ പൈപ്പ് വെള്ളം ഉപയോഗിക്കുമ്പോൾ കാർഷികാവശ്യങ്ങൾക്ക് ഉയർന്ന ഗുണനിലവാരമുള്ള (ബിസ്ലേരി പോലുള്ള) വെള്ളം ഉപയോഗിക്കുന്നുവെന്നത് പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാനിടയായി. അവിടെ ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിന് മാത്രമല്ല വ്യാവസായിക സമീപനത്തിലൂടെ കൂടിയാണ് കൃഷി ചെയ്യുന്നത്. അവരുടെ വിളകൾ ഏറ്റവും മികച്ച് ഗുണനിലവാരമുള്ളവയാകാൻ ഡച്ചുകാർ എല്ലാതരം മാർഗങ്ങളും സ്വീകരിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, നമ്മൾ നമ്മുടെ കൃഷിയെ ഈ അളവിൽ ശ്രദ്ധിക്കുന്നുണ്ടോ? ജൂണിൽ പെയ്യുന്ന മഴ വർഷത്തിലുടനീളം കാർഷികാവശ്യങ്ങൾക്ക് വെള്ളം നൽകുന്നു എന്നതിനാൽ മൺസൂൺ ഇന്ത്യൻ കർഷകർക്ക് ലഭിച്ച വലിയൊരു സമ്മാനമാണ്. എന്നിരുന്നാലും, വളരെക്കുറച്ച് കർഷകർ മാത്രമേ ഓരോ തുള്ളിയും സംഭരിക്കാൻ ശ്രമിക്കാറുള്ളൂ, കൂടുതൽ പേരും ഒന്നും ചെയ്യാറില്ല. നെതർലാൻഡ്സിൽ (യൂറോപ്പിൽ), ക്രമമല്ലാത്ത മഴയാണ് ഉണ്ടാകാറ്, തണുപ്പ് കാലത്ത് കനത്ത് മഞ്ഞ് വീഴ്ചയോടൊപ്പം ഏത് സമയത്തും മഴ പെയ്യാം. ഇങ്ങനെയുള്ള സാഹചര്യത്തിലും, കർഷകർ അവിടെ പോളിഹൌസിൽ കൃഷി ചെയ്യുന്നു. വളരെക്കുറഞ്ഞ താപനിലയായ 5 ഡിഗ്രിയിൽപ്പോലും പോളിഹൌസിൽ വിള ഉത്പാദനം നടക്കുന്നു. നെതർലൻഡ്സിലെ പോളിഹൌസ് അല്ലെങ്കിൽ ഗ്ലാസ്ഹൌസ് സംവിധാനം അതിന് മുകളിൽ വീഴുന്ന മുഴുവൻ തുള്ളികളേയും ശേഖരിക്കാൻ കഴിവുള്ളതാണ്. ഈ ആയിരക്കണക്കിന് ലിറ്റർ വെള്ളം പോളിഹൌസിനകത്ത് നിർമ്മിച്ചിരിക്കുന്ന കുളത്തിൽ സൂക്ഷിക്കുന്നു. ഒരു കർഷകൻ മഴവെള്ളം സംഭരിക്കാത്ത പക്ഷം അതിൻറെ ഭവിഷ്യത്തുകൾ അയാൾ അനുഭവിക്കേണ്ടി വരും, കാരണം പിഎച്ച് മൂല്യവും വൈദ്യുത ചാലകതയുമുള്ള വെള്ളം നൽകുക എന്നത് കൃഷിക്ക് വെല്ലുവിളിയാകും. വെള്ളത്തിന് അളവ് ആവശ്യത്തിനുണ്ടെങ്കിൽ, കൃഷി ലാഭകരമാകും. ഇല്ലെങ്കിൽ മുഴുവൻ കാർഷിക ജോലികൾക്കും ശുദ്ധീകരിച്ച ജലം ഉപയോഗിക്കേണ്ടിവരും. കഴിഞ്ഞ 5 വർഷമായി നമ്മൾ കൃത്യമായി പെയ്യുന്ന മഴ അനുഭവിച്ചിട്ടില്ല. കുറഞ്ഞുവരുന്ന മഴയിലും തീവ്രത കൂടുന്ന കൊടുങ്കാറ്റിലും കൃഷി നാശമാകുന്നു. നമ്മൾക്ക് ധാരളം ഫലപുഷ്ടിയുള്ള മണ്ണ്, മൺസൂൺ, വ്യത്യസ്ത കാലാവസ്ഥകൾ, ഏതാണ്ട് വർഷം മുഴുവനും ആവശ്യത്തിനുള്ള സൂര്യപ്രകാശം എന്നിവയുണ്ട്. നിരവധി കാര്യങ്ങളുണ്ടായിട്ടും, എന്തുകൊണ്ടാണ് നമ്മുടെ കർഷകർക്ക് പ്രതിസന്ധി? ഇന്ത്യയിൽ, എല്ലാ കർഷകർക്കും പതിനായിരങ്ങൾ മുടക്കി ഗ്ലാസ്ഹൌസ് പോലുള്ളവ നിർമ്മിക്കാൻ കഴിയുകയോ അതിൻറെ ആവശ്യമോ ഇല്ല. എന്നിരുന്നാലും, നെതർലാൻഡ്സിലെ കർഷകരുടെ താത്പര്യവും സമീപനവും മനസിലാക്കേണ്ടത് ആവശ്യമാണ്. നമ്മൾക്കും കൃഷിയെക്കുറിച്ച് ഒരു വ്യാവസായിക കോണിലൂടെ ചിന്തിക്കുകയും, സമയാസമയങ്ങളിൽ ആവശ്യമായ ഘടകങ്ങളെല്ലാം പിന്തുടർന്ന് കൃഷിയിലെ ഉത്പാദനം വർധിപ്പിക്കാനായി പരിശ്രമിക്കുകയും ചെയ്യാം. ഉദാഹരണത്തിന്, മണ്ണ് പരിശോധന, വെള്ളത്തിൻറെ ഗുണനിലവാര പരിശോധന, വിള ഭ്രമണം അഥവാ ക്രോപ്പ് റൊട്ടേഷൻ, ജല സംരക്ഷണം, കിണറുകൾ വീണ്ടെടുക്കൽ, ജൈവവള നിർമ്മാണം, പച്ചില വളം ചേർക്കൽ, ജൈവനിയന്ത്രണ സംവിധാനങ്ങളുടെ സംരക്ഷണംവും രാസ കുമിൾ നാശിനികളുടെ കുറഞ്ഞ ഉപയോഗവും, പോളിനേഷൻ വർധിപ്പിക്കുന്നതിനായി തേനീച്ചകളുടെ സംരക്ഷണം എന്നിവയെല്ലാം കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ നടത്താവുന്നതാണ്. സ്രോതസ്സ്: തേജസ് കൊൽഹെ, സീനിയർ അഗ്രോണമിസ്റ്റ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
307
0