Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
23 May 19, 10:00 AM
ഗുരു ഗ്യാൻGOI - Ministry of Agriculture & Farmers Welfare
കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിൻറെ ശിശിരകാല പട്ടാളപ്പുഴു മുന്നറിയിപ്പ്
ഈയടുത്ത്, ഭാരത സർക്കാരിൻറെ കാർഷിക, സഹകരണ, കർഷകക്ഷേമ മന്ത്രാലയം ശിശിരകാലത്ത് ചോളത്തിലുണ്ടാകുന്ന പട്ടാളപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് ഏതാനും കാര്യങ്ങൾ നിർദ്ദേശിക്കുകയുണ്ടായി. പടർന്നുപിടിക്കുന്ന ഈ കീടം ചോളപ്പാടത്ത് നിയന്ത്രിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കീടം കൂടിയാണ്. വൈകി വിതയ്ക്കുന്ന പാടങ്ങളിലും വൈകി മൂപ്പെത്തുന്ന സങ്കരയിനങ്ങളിലുമാണ് ശിശിരകാല പട്ടാളപ്പുഴുബാധയ്ക്ക് കൂടുതൽ സാധ്യത. ശിശിരകാല പട്ടാളപ്പുഴുക്കൾ കൂട്ടത്തോടെ ഇലകളെ ആഹാരമാക്കുകയും ചോളത്തിൻറെ വിളവിന് ഗുരുതരമായ കേടുവരുത്തുകയും ചെയ്യുന്നു. അതിനാൽ, ശിശിരകാല പട്ടാളപ്പുഴുക്കൾ ചോളത്തിൻറെ വളർച്ചയുടെ ഏത് ഘട്ടത്തിലും തകരാറുണ്ടാക്കാം. ഇവയെ ആദ്യ ഇൻസ്റ്റാർ ലാർവ ഘട്ടത്തിൽ മാത്രമേ ഫലപ്രദമായി നിയന്തിക്കാൻ കഴിയൂ, ഒരിക്കൽ ഇവ ചോളത്തിനകത്തേക്ക് കടന്ന കഴിഞ്ഞാൽ നമുക്ക് നിയന്ത്രണം സാധ്യമല്ല. ഏകദേശം 100ലധികം വിളകളെ ഈ കീടം ബാധിക്കാമെങ്കിലും ഇന്ത്യയിൽ ഇവയെ ചോളത്തിലാണ് കണ്ടുവരുന്നത് (നിരവധി ധാന്യവിളകൾ, പച്ചക്കറികൾ, കാട്ടുചെടികൾ). അമേരിക്കയിലെ ട്രോപ്പിക്കൽ, സബ്ട്രോപ്പിക്കൽ മേഖലകളാണ് ഇവയുടെ പ്രഭവ കേന്ദ്രം, പിന്നീട് തെക്ക്-പടിഞ്ഞാറൻ നൈജീരിയയിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു അതിന് ശേഷം ആഫ്രിക്കയിൽ പടർന്നു. ഇന്ത്യയിൽ, ഇത് ആദ്യം ശ്രദ്ധയിൽപ്പെട്ടത് 2018 മെയ് മധ്യത്തോടെ കർണാടകയിലെ ഷിമോഗയിലാണ്. പിന്നീട് തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.
രാത്രികാലങ്ങളിൽ ഇവയുടെ അത്യാർത്തിയോടെയുള്ള ചോളം തീറ്റ നിയന്ത്രിക്കുന്നതിന് ഏതാനും മുൻകരുതലുകളെടുക്കാന കർഷകർക്ക് നിർദ്ദേശമുണ്ട്.ആഴത്തിൽ, സീസൺ ആരംഭിക്കുന്നത് മുതൽ തന്നെ, വേനൽക്കാലത്ത് ആഴത്തിൽ കിളയ്ക്കുന്നത് പ്യൂപ്പകളെ ഇരപിടിയൻ പക്ഷികൾക്കും വെയിലിനും വിധേയമാക്കും. ഇത് ഈ പുഴുക്കളുടെ സുഷുപ്തിഘട്ടത്തെ ഇല്ലാതാക്കും. ചോളത്തിനൊപ്പം പ്രത്യേക പ്രദേശത്ത് അനുയോജ്യമായ പയർവിളകൾ ഇടവിളയായി (ഉദാഹരണത്തിന് ചോളം+തുവരപ്പരിപ്പ് /ഉഴുന്ന്/ചെറുപയർ) കൃഷി ചെയ്യാം. പാടത്തെ കീടത്തിൻറെ സാന്നിധ്യം അറിയാൻ അഞ്ചേക്കറിൽ ഒരു ഫിറമോൺ കെണി സ്ഥാപിക്കുക. ട്രൈക്കോഗ്രാമ പ്രെറ്റിയോസം അല്ലെങ്കിൽ ടെലിനോമസ് റിമസ് ഏക്കറിന് 50,000 വീതം ഓരോ ആഴ്ചയുടെ ഇടവേളയിൽ അല്ലെങ്കിൽ 3മാസം/ ഒരു കെണിയിൽ കിട്ടുന്നത് അനുസരിച്ച് തുറന്നുവിടുക. മെഥാർഹിസിയം അനിസോപ്ലിയേ പൊടി രൂപവൽക്കരണം 75 ഗ്രാം അല്ലെങ്കിൽ ബാസിലസ് തുറിംഗിംൻസിസ് വിഎആർ കുർസ്താകി 15 ലിറ്റർ വെള്ളത്തിന് 30 ഗ്രാം 15-20 ദീവസത്തെ ഇടവേളയിൽ പുഷ്പമണ്ഡലത്തിൽ ഇടുക. ഫലപ്രദമായ രാസനിയന്ത്രണത്തിന്, സൈൻത്രാനിലിപ്രോൾ 19.8%+ തിയാമെഥോക്സാം 19.8% ഒരു കിലോഗ്രാം വിത്തിന് 4 കിഗ്രാം എന്ന അളവിൽ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തണം. ചെടിമുളയ്ക്കുന്ന ഘട്ടത്തിൽ എൻഎസ്കെഇ 5% / അസഡിറാക്ടിൻ 1500 പിപിഎം 5മില്ലി വെള്ളത്തിൽ ചേർത്ത് തളിക്കുക. പിന്നീട്, പുഷ്പദലം വളരുന്ന സമയത്ത്, എമമാക്ടിൻ ബെൻസോയേറ്റ് ലിറ്ററിന് 0.4 ഗ്രാം അല്ലെങ്കിൽ സ്പിനോസാദ് 0.3 മില്ലി ലിറ്ററിന്, അല്ലെങ്കിൽ തയോമെഥാക്സാം 12.6%+ ലാംബ്ദ സൈഹാലോത്രിൻ 9.5% ഒരു ലിറ്റർ വെള്ളത്തിന്0.5 മില്ലി അല്ലെങ്കിൽ ക്ലോറാന്ത്രിനിപ്രോൾ 18.5% എസ് സി ഒരു ലിറ്റർ വെള്ളത്തിന് 0.3 മില്ലി തളിക്കുക. വളരെ പിന്നീടുള്ള ഘട്ടത്തിൽ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാകുമെന്നതിനാൽ അനുയോജ്യമായ നിയന്ത്രണമാർഗ്ഗങ്ങൾ മുൻകൂട്ടി സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു. അവലംബം: കാർഷിക മന്ത്രാലയം,കൃഷി കർഷകക്ഷേമ മന്ത്രാലയം, ഭാരത സർക്കാർ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
174
17