Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Aug 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കൃഷിയിടത്തിലെ മൂഷികവർഗത്തിൽപ്പെട്ട ജീവികളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ മാർഗം
എലികൾ പച്ചക്കറികൾ, എണ്ണക്കുരുക്കൾ, പയർവർഗങ്ങൾ തുടങ്ങി വിവിധ വിളകൾക്ക് അവയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ വലിയ കേടുപാടുകൾ ഉണ്ടാക്കുന്നു. പ്ലേഗ്, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്നതിലൂടെ അവ മനുഷ്യനെയും മറ്റ് കന്നുകാലികളെയും അപകടത്തിലാക്കുന്നു. കൂടുതൽ അറിവിലേക്കായി വിളകൾക്കുണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും താഴെക്കൊടുക്കുന്നു. "ലക്ഷണങ്ങൾ: എലികൾ/കരണ്ടുതിന്നുന്ന ജീവികൾ കൃഷിയിടത്തിലെ വിളകൾക്കും വെയർഹൌസുകളിലും സംഭരണശാലകളിലും സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾക്ക് വലിയ കേടുപാടുകളുണ്ടാക്കുകയും ചെയ്യുന്നു. കൃഷിയിടത്തിൻറെ അരികുകളിൽ കനാലുകൾക്കടുത്ത് ദ്വാരങ്ങൾ/മടകൾ കാണുകയാണെങ്കിൽ മൂഷിക വർഗത്തിൽപ്പെട്ട ജീവികളുടെ ഉപദ്രവം തീർച്ചയായും ഉണ്ടെന്ന് ഉറപ്പിക്കാം. ഇതിൻറെ ഫലമായി, ഈ ദ്വാരങ്ങളിൽ വെള്ളം കയറുകയും ആഗിരണം ചെയ്യുകയും നിലമുഴുന്നതിനുള്ള ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. പരിസരങ്ങളിൽ ചുറ്റുമായി ബണ്ടുകളും നീർച്ചാലുകളും നിർമ്മിച്ച് പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. കരിമ്പ്, ഗോതമ്പ്, ഉഴുന്ന്, മഞ്ഞൾ, ഇഞ്ചി, നെല്ല്, നിലക്കടല തുടങ്ങിയവയാണ് സാധാരണയായി എലികളുടെ ഉപദ്രവം നേരിടാറുള്ള വിളകൾ." "നിയന്ത്രണം: കരണ്ടുതിന്നുന്ന മൂഷിക വർഗത്തിൽപ്പെട്ട ജീവികളുണ്ടാക്കുന്ന നഷ്ടം നിയന്ത്രിക്കാൻ, എലിവിഷം ഏത് വിളയിലും ഉപയോഗിക്കാം. സിങ്ക് ഫോസ്ഫൈഡ് ഒരൊറ്റ ഡോസ് ടോക്സിൻ എന്നിവയാണ് എലിവിഷം ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്. ആദ്യം, 100 ഗ്രാം ധാന്യപ്പൊടി, 3 ഗ്രാം ശർക്കര, 5 മില്ലി ഭക്ഷ്യ എണ്ണ എന്നിവ യോജിപ്പിച്ച് ദ്ഉരുളകളായോ ബിസ്ക്കറ്റുകളിലാക്കിയോ ദ്വാരങ്ങൾക്ക് സമീപം വെയ്ക്കണം. ജീവികൾക്ക് ഇത് ശീലമാകാനായി തുടർച്ചായായി ഇങ്ങനെ ചെയ്യേണ്ടതാണ്. ഇതിലേക്ക് പിന്നീട് 3 ഗ്രാം സിങ്ക് സൾഫൈഡ് കൂടി ചേർക്കുക. ഇത് കഴിക്കുന്നതോടെ എലികളുൾപ്പെടെയുള്ള ഇത്തരം ജീവികൾ കൃഷിയിടത്തിൽ നിന്ന് അപ്രത്യക്ഷമാകും. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ്"
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
341
25