Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Mar 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
വിളയുടെ ആവാസവ്യവസ്ഥയിൽ നിന്ന് പരിസ്ഥിതി സൌഹൃദ കീടനിയന്ത്രണം
കീടനാശിനികൾ വിവേചനമില്ലാതെ അനാവശ്യമായി പ്രയോഗിക്കുന്നത് മിത്രകീടങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതോടൊപ്പം, രാസാവശിഷ്ടങ്ങൾ ചെടിയിൽ അവശേഷിക്കുകയും ചെയ്യും. പരിസ്ഥിതിക്കും ഇതുമൂലം കോട്ടം വരുന്നു. ഇരപിടിയന്മാരായ ചില പ്രാണികളെക്കുറിച്ചും വിളകൾക്ക് അവ കാരണമുണ്ടാകുന്ന ഗുണഫലങ്ങളെക്കുറിച്ചും അറിയാം.
1. ലേഡിബേർഡ് വണ്ടുകൾ: പ്രായപൂർത്തിയായവയും (പലതരം പുള്ളികളുള്ളത്) പുഴുക്കളും സസ്യവിളകളെ കേടാക്കുന്ന മുഞ്ഞയെ ആഹാരമാക്കുകയും അവയുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു._x000D_ 2. റേന്തപത്രകീടം (ക്രിസോപെർല കാർണി): ഈ പ്രാണിയുടെ പുഴുക്കൾ നീരൂറ്റിക്കുടിക്കുന്ന പ്രാണികളായ മുഞ്ഞ, വെള്ളീച്ച, ഇലപ്പേൻ, ഇലച്ചാടി തുടങ്ങിയെയും ഇലകൾ ഭക്ഷണമാക്കുന്ന ചിത്രശലഭപ്പുഴുവിൻറെ മുട്ടകളെയും ആദ്യ ഘട്ട ലാർവയേയും വിഴുങ്ങുന്നു._x000D_ 3. സൈഫിഡ് ഈച്ച: ഈ ഈച്ചയുടെ ലാർവയും നീരൂറ്റിക്കുടിക്കുന്ന പലതരം പ്രാണികളെ ആഹാരമാക്കുന്നു._x000D_ 4. തുമ്പി: തുടർച്ചയായി പറക്കുകയും സജീവമായിരിക്കുകയും ചെയ്യുന്ന മുതിർന്ന തുമ്പികൾ ചെറിയ കീടങ്ങളെയും പറക്കുന്ന നിശാശലഭങ്ങളെയും ചിത്രശലഭങ്ങളെയും ആഹാരമാക്കുന്നു._x000D_ 5. ജിയോകോറിസ്: ഈ പ്രാണി എല്ലാത്തരത്തിലുമുള്ള നീരൂറ്റിക്കുടിക്കുന്ന ചെറിയ കീടങ്ങളെയും ഇലകൾ തിന്നുന്ന ചിത്രശലഭപ്പുഴുവിൻറെ മുട്ടകളെയും ആഹാരമാക്കുന്നു._x000D_ 6. ചെഞ്ചാഴി: നീരൂറ്റിക്കുടിക്കുന്ന ഈ പ്രാണി ഇലകൾ തിന്നുന്ന ചിത്രശലഭപ്പുഴുക്കളുടെ മുട്ടകൾ വലിച്ചൂറ്റിക്കുടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു._x000D_ 7. ടൈഗർ വണ്ട്: ഈ വണ്ടുകൾ വിളകളെ നശിപ്പിക്കുന്ന വെളുത്ത പുഴുക്കളെ ആഹാരമാക്കുന്നു._x000D_ 8. പെൻററ്റോമിഡ് ചാഴി: ഈ മുതിർന്ന ചാഴി പലതരം ലാർവകളെ ഊറ്റിക്കുടിച്ച അവയെ നശിപ്പിക്കുന്നു._x000D_ 9. പച്ചക്കുതിര: ഈ പ്രാണി അതിൻറെ വലിയ മുൻകാലുകൾ ഉപയോഗിച്ച് ചെറുതും വലുതുമായ പ്രാണികളെ പിടിക്കുകയും ആഹാരമാക്കുകയും ചെയ്യുന്നു._x000D_ 10. എട്ടുകാലികൾ: ഇവ നമ്മുടെ വിളകളെ നശിപ്പിക്കുന്ന എല്ലാത്തരം കീടങ്ങളെയും ഭക്ഷിക്കുകയുംമ അവയുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു._x000D_ 11. ഇരപിടിയൻ പക്ഷികൾ: ആനറാഞ്ചി പക്ഷി (ബ്ലാക്ക് ഡ്രോങ്കോ), പ്രാവുകൾ തുടങ്ങിയ പക്ഷികൾ നമ്മുടെ വിളകളെ നശിപ്പിക്കുന്ന പ്രാണികളെയും ഒപ്പം മണ്ണിലെ പ്രാണികളെയും ഭക്ഷിക്കുന്നു._x000D_ _x000D_ ഇതുപോലെ മറ്റ് ഇരപിടിയന്മാർ നമ്മുടെ പ്രകൃതിയിൽ പ്രവർത്തിക്കുന്നുണ്ട്, അവയെ സംരക്ഷിക്കുക_x000D_ ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
323
3