AgroStar Krishi Gyaan
Pune, Maharashtra
17 Mar 19, 06:00 PM
കന്നുകാലി വളർത്തൽകൃഷി ജാർഗൻ
ഈ എരുമ ഇനത്തിന് രാജ്യത്ത് ആവശ്യക്കാർ വർധിക്കുന്നു
ധാരാളം പാലുള്ള ഒരു മൃഗമാണ് എരുമ. നിരവധി പേർ പശുവിൻ പാലിന് പകരം എരുമപ്പാൽ ഇഷ്ടപ്പെടുന്നുണ്ട്, കൂടാതെ ഗ്രാമപ്രദേശങ്ങളിൽ വളരെ ഉപകാരമുള്ള ഒരു മൃഗവുമാണിത്. താഴെപറയുന്നവയാണ് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഇനങ്ങൾ.
മുറാ ബ്രീഡ്: • ഈ ഇനത്തിൻറെ കണ്ണുകളും കൊമ്പുകളും സാധാരണ എരുമകളേക്കാൾ ചെറുതാണ്, ഇത് വളരെ എളുപ്പത്തിൽ തിരിച്ചറിയാം. • ഈ ഇനത്തിൻറെ കൊമ്പ് വളഞ്ഞതും, ചെറുതും അഗ്രങ്ങൾ നേർത്തതുമാണ്. • നീളമുള്ള കഴുത്താണ് ഈ എരുമയ്ക്ക് അതേസമയം പുറംഭാഗം വിസ്താരമുള്ളതുമാണ്. മങ്ങിയതും ഇരുണ്ടതുമായ കറുപ്പു നിറങ്ങളിൽ ഇതിനെ കാണാം. • സാധാരണ മുറാ എരുമകൾക്ക് 40,000 മുതൽ 80,000 രൂപ വരെ വിലയുണ്ട്, ഇവ ദിവസം 12 ലിറ്ററോളം പാൽ ഉൽപാദിപ്പിക്കുന്നു. • ഈ എരുമകൾ 12 ലിറ്ററിലധികം പാൽ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിൽ, അവയുടെ ചെലവ് 45,000 രൂപയ്ക്ക് മുകളിൽ പോകും. ഇവയുടെ വില ഇന്ത്യയുടെ ഓരോ ഭാഗത്തും വ്യത്യസ്തമാണ്. ഭഡവാരി ബ്രീഡ്: • നമ്മുടെ രാജ്യത്ത് വളരെയധികം ആവശ്യക്കാരുള്ള ഒരു ഇനമാണ് ഭഡവാരി എരുമകൾ. മുറായുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ഉൽപാദിപ്പിക്കുന്ന പാലിൻറെ അളവ് കുറവാണെങ്കിലും, ഇവയുടെ പാലിൽ കൊഴുപ്പിൻറെ അംശം വളരെക്കൂടുതലാണ്. • ഇവ ദിവസം 4-5 ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നു. ഇതിൽ ഏകദേശം 8% ആണ് കൊഴുപ്പിൻറെ അളവ്. • ഈ അളവ് പല എരുമകളിലും 6% മുതൽ 14% വരെ വ്യത്യാസപ്പെട്ടിരിക്കും. ഈ എരുമകളുടെ പാലിലെ കൊഴുപ്പിൻറെ അളവ് രാജ്യത്തെ മറ്റേത് എരുമയിനത്തിൻറേതിനേക്കാളും കൂടുതലാണ്. പശ്ചാത്തലം – കൃഷി ജാഗരൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1714
10