Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Sep 19, 06:30 PM
കന്നുകാലി വളർത്തൽHpagrisnet.gov.in
കന്നുകുട്ടികളിലെ കൊമ്പ് കരിയ്ക്കൽ ശരിയായ സമയത്ത്, അവയുടെ പ്രയോജനത്തിന് വേണ്ടി
സ്വയം പ്രതിരോധിക്കാനും സംരക്ഷിക്കാനുമായാണ് കന്നുകാലികൾക്ക് കൊമ്പുകൾ. കാലി ഇനങ്ങളെ തിരിച്ചറിയുന്നതിന് കൊമ്പുകൾ സഹായിക്കുന്നു, പക്ഷേ മനുഷ്യന് കൊമ്പുകളോടുള്ള പേടി കാലികളെ നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും ബുദ്ധിമുട്ടാകുന്നു. കൊമ്പ് പൊട്ടി മൃഗങ്ങൾക്ക് പരുക്ക് പറ്റുന്നതിനും ഒപ്പം കൊമ്പ് ക്യാൻസറിനും ഉള്ള സാധ്യതയും ഉണ്ട്. കൊമ്പില്ലാത്ത കന്നുകാലികൾ പൊതുവെ ആകർഷകവും അവയുടെ വിപണിവില വളരെയധികം ഉയർന്നതുമാണ്.
മാർഗ്ഗം: കിടാവ് ജനിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കൊമ്പ് -ഇല്ലാതാക്കാനായി കൊമ്പ് കരിയ്ക്കൽ തുടങ്ങുന്നു. ഇത് പശു, കാള കിടാങ്ങളിൽ 10-15 ദിവസങ്ങൾക്കുള്ളിലും പോത്ത്, എരുമക്കിടങ്ങളിൽ 7-10 ദിവസങ്ങൾക്കുള്ളിലും ചെയ്തിരിക്കണം, കാരണം, കൊമ്പിൻറെ തുടക്കം തലയോട്ടിയിൽ നിന്ന് വേർപെട്ടിരിക്കുന്നതിനാൽ അവയെ എളുപ്പത്തിൽ നീക്കം ചെയ്യുകയും വേദനയും പരുക്കും കുറയക്കുകയും ചെയ്യാം. മുൻകരുതലുകൾ: നേരത്തേ, കന്നുകുട്ടികളിലെ കൊമ്പ് കരിക്കലിനായി, കൊമ്പുകളുടെ സ്ഥാനത്ത് കാസ്റ്റിക് പൊട്ടാഷ് ഇടാറുണ്ടായിരുന്നു, ഇത് കൊമ്പുകളുടെ വേരുകളെ നശിപ്പിക്കും. പക്ഷേ ഇപ്പോൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു കൊമ്പ് കരിയ്ക്കൽ ഉപകരണം (ഇലക്ട്രിക് ഡീഹോണർ) ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്, എല്ലാ അർത്ഥത്തിലും ഒരു ചെറിയ ശസ്ത്രക്രിയ നടത്തുന്നു. കൊമ്പിൻറെ വേരുകളിലെ പ്ലസൻറെ ഇൻജക്ഷനിലൂടെ മരവിപ്പിക്കുന്നു, ഇതിനാൽ ശസ്ത്രക്രിയ സമയമത്ത് കാലികൾക്ക് വേദന ഉണ്ടാകുന്നില്ല. മുറിവ് വളരെക്കുറഞ്ഞ സമയം കൊണ്ട് ഉണങ്ങുന്നതിനായി, വളരെച്ചെറിയ അളവ് ആൻറിസെപ്റ്റിക് ക്രീം തൊലിയിലെ ചെറിയ മുറിവിൽ പുരട്ടണം. സ്രോതസ്സ്: www.hpagrisnet.gov.in ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
304
1