Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
30 Mar 19, 06:00 PM
ജൈവ കൃഷികൃഷി എല്ലാവർക്കും
ദശപർണി സത്ത്: നിർമ്മാണവും സംഭരണ രീതിയും
എല്ലാ തരത്തിലുള്ള കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കുന്നതിന് ജൈവ ഘടകങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച ദശപർണി സത്ത് വളരെ ഫലപ്രദമാണ്. ചെടിയുടെ മൊത്തത്തിലുള്ള രോഗപ്രതിരോധശേഷിയെ ഇത് വർധിപ്പിക്കുന്നു. വൈറസിനെയും ഫംഗസിനേയും തടയുന്നു. കർഷകർക്ക് ഇത് കൃഷിയിടത്തിനകത്തുവെച്ചു തന്നെ നിർമ്മിക്കാം. ആവശ്യമായ
സാധനങ്ങൾ:_x000D_ • താഴെപ്പറയുന്ന സസ്യഭാഗങ്ങൾ 500 ലിറ്റർ വീപ്പയിലിട്ട് ചതയ്ക്കുക_x000D_ • വേപ്പില – 5 കി.ഗ്രാം_x000D_ • കാട്ടാവണക്ക് ഇലകൾ പപ്പായ – 2 കി.ഗ്രാം_x000D_ • ഹൃദയാകൃതിയിലുള്ള പാടത്താളി ഇലകൾ (മൂൺസീഡ്) – 2 കി.ഗ്രാം_x000D_ • സീതപ്പഴം അഥവാ ആത്തച്ചക്കയുടെ ഇലകൾ - 2 കി.ഗ്രാം, പൊങ്ങത്തിൻറെ ഇലകൾ - 2 കി.ഗ്രാം, ആവണക്കില – 2 കി.ഗ്രാം_x000D_ • അരളിച്ചെടിയുടെ ഇല – 2 കി.ഗ്രാം_x000D_ • ചുവന്നഎരിക്കിൻറെ ഇലകൾ - 2 കി.ഗ്രാം_x000D_ • പച്ചമുളക് അരച്ചത് – 2 കി.ഗ്രാം_x000D_ • വെളുത്തുള്ളി അരച്ചത് – 250 ഗ്രാം_x000D_ • ചാണകം – 3 കി.ഗ്രാം, ഗോമൂത്രം – 5 ലിറ്റർ, വെള്ളം – 200 ലിറ്റർ_x000D_ നിർമ്മാണ രീതി_x000D_ • 200 ലിറ്റർ കൊള്ളുന്ന പാത്രം എടുക്കുക (പ്ലാസ്റ്റിക്ക് വീപ്പയോ അല്ലെങ്കിൽ അതുപോലുള്ളതോ)_x000D_ • ആദ്യം വെള്ളമൊഴിക്കുക._x000D_ • പത്ത് വ്യത്യസ്തയിനം ഇലകളും വെള്ളത്തിൽ മുക്കിവെയ്ക്കുക_x000D_ • ഗോമൂത്രവും ചാണകവും മുക്കിയിട്ടിരിക്കുന്ന ഇലകൾക്ക് മുകളിലൂടെ ഒഴിക്കുക._x000D_ • ഇവ നന്നായി യോജിപ്പിച്ച് അഞ്ച് ദിവസം വെയ്ക്കുക._x000D_ • ആറാം ദിവസം, 5 മുതൽ 7 ലിറ്റർ വരെ വെള്ളം ചേർത്ത് വീണ്ടും എല്ലാ ഘടകങ്ങളും പാത്രത്തിൽ വെച്ച് യോജിപ്പിക്കുക._x000D_ • ഒരു മാസത്തേക്ക് അത് അതുപോലെത്തന്നെ വെയ്ക്കുക._x000D_ • ഇത് അരിച്ചെടുത്താൽ ദശപർണി സത്ത് തയ്യാർ._x000D_ സംഭരണരീതി_x000D_ • കീടനാശിനി തണലിൽ സൂക്ഷിക്കുകയും ഈച്ചകൾ മുട്ടയിടുന്നതും മിശ്രിതത്തിൽ പുഴുക്കൾ ഉണ്ടാകുന്നതും തടയാനായി നാരുകൾ കൊണ്ടുള്ള വലയോ, കൊതുകുവലയോ ഉപയോഗിച്ച് മൂടുകയും വേണം._x000D_ • ഇക്കാര്യം നിർമ്മാണഘട്ടത്തിലും കീടനാശിനി അനക്കാതെ സൂക്ഷിക്കുന്ന സമയത്തും ബാധകമാണ്._x000D_ • ഈ സത്ത് ആറുമാസം വരെ സൂക്ഷിക്കാവുന്നതും ഒരു ഏക്കറിലേക്ക് ഉപയോഗിക്കാവുന്നതുമാണ്._x000D_ • നാല് മാസം ഈ കീടനാശിനി കേടാവാതെ സൂക്ഷിക്കാം.ട_x000D_ കീടനാശിനി എങ്ങനെ ഉപയോഗിക്കാം?_x000D_ സ്പ്രേ സംവിധാനം - ഇലകളിലേക്ക് നേരിട്ട് തളിക്കുന്ന രീതിയിൽ (ഫോളിയർ സ്പ്രേ) ഈ കീടനാശിനി ഉപയോഗിക്കാം._x000D_ കുറിപ്പ്:_x000D_ • 125 മില്ലി കീടനാശിനി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചോ അല്ലെങ്കിൽ_x000D_ • 2.5 ലിറ്റർ കീടനാശിനി 200 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചോ ഒരേക്കറിന് ഉപയോഗിക്കാം_x000D_ അവലംബം: അഗ്രികൾച്ചർ ഫോർ എവരിബഡി_x000D_ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
680
11