Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Jun 19, 10:00 AM
ഉപദേശക ലേഖനംഅപ്നി ഖേതി
അശ്വഗന്ധ (അമുക്കുരം) കൃഷിയുടെ രീതികൾ: ഔഷധ സസ്യം (ഭാഗം 1)
അശ്വഗന്ധ അഥവാ അമുക്കുരം നിരവധി ഔഷധഗുണങ്ങളുള്ളതിനാൽ അദ്ഭുത സസ്യം എന്നുകൂടി അറിയപ്പെടാറുണ്ട്. “അശ്വഗന്ധ” എന്ന പേര് വന്നത് ഇതിൻറെ വേരിന് കുതിരയുടെ മണമായതുകൊണ്ടും ശരീരത്തിന് ഊർജം നൽകുന്നതുകൊണ്ടുമാണ്. ഇതിൻറെ വിത്തുകൾ, വേര്, ഇലകൾ എന്നിവയെല്ലാം വിവിധ മരുന്നുകൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. സമ്മർദ്ദമകറ്റുന്നതിനും, പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കുമാണ് അശ്വഗന്ധ ഉപയോഗിച്ചുള്ള മരുന്നുകൾ ഉപയോഗിക്കാറ്, ഇതോടൊപ്പം ഉത്കണ്ഠ, വിഷാദം, പേടി, സ്കീസോഫ്രീനിയ തുടങ്ങിയവ നിയന്ത്രിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. ഇത് ശിഖരങ്ങളോടുകൂടിയ ചെറുമരം ഒരു ചെറുമരമായി, ഏകദേശം 30 സെമി മുതൽ 120 സെമി വരെ ഉയരത്തിൽ മാംസളമായി, വെളുപ്പ് കലർന്ന തവിട്ട് വേരുകളോടെയാണ് ഉണ്ടാകുന്നത്. ഇതിൻറെ പൂക്കൾക്ക് പച്ചനിറവും ഓറഞ്ച് കലർന്ന ചുവപ്പ് പഴങ്ങളുമാണുണ്ടാവുക. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഇത് പ്രധാന വിളയായി കൃഷി ചെയ്തുപോരുന്നു. ആവശ്യമായ മണ്ണ്: അശ്വഗന്ധ മികച്ച ഫലം നൽകുന്നത് മണൽ കലർന്ന കളിമണ്ണിലോ ഇടത്തരം ചുവന്ന മണ്ണിലോ 7.5 മുതൽ 8.0 വരെ സാമാന്യം നീർവാർച്ചയിൽ ആണ്. ഈർപ്പമുള്ളതും വെള്ളം കെട്ടിനിൽക്കുന്നതുമായ മണ്ണിൽ ഇത് വളർത്തുവാൻ സാധ്യമല്ല. മണ്ണ് അയഞ്ഞതും, ആഴമുള്ളതും, നന്നായി ഉണങ്ങുന്നതുമായിരിക്കണം. കറുത്തമണ്ണോ ഉറപ്പുള്ള മണ്ണോ മികച്ച നീർവാർച്ചയുള്ളതാണെങ്കിൽ കൃഷിക്കായി ഉപയോഗിക്കാം. നിലമൊരുക്കൽ: അശ്വഗന്ധ ചെടികൾ നടുന്നതിന് നന്നായി പൊടിഞ്ഞ, നിരപ്പായ മണ്ണ് വേണം. നല്ല കൃഷിക്കായി, പാടം 2-3 തവണ നന്നായി ഉഴുതുമറിക്കുകയോ നിരത്തുകയോ മഴയ്ക്ക് മുമ്പ് ചെയ്യണം. അതിന് ശേഷം കൃഷിയിടത്തിലെ ജൈവാവശിഷ്ടങ്ങൾ ഇടണം. ഏപ്രിൽ-മെയ് മാസത്തിലാണ് മണ്ണ് ഒരുക്കേണ്ടത്.
നടേണ്ട സമയം: ജൂൺ-ജൂലൈ മാസത്തിൽ അശ്വഗന്ധ കൃഷിക്കുള്ള നഴ്സറി ഒരുക്കാം. അകലം: 20 മുതൽ 25 സെമി വരെ നിര മുതൽ നിര വരെയുള്ള അകലവും, ചെടിയിൽ നിന്ന് ചെടിയിലേക്ക് 10 സെമി , വളർച്ചാരീതിയും മുളപൊട്ടുന്നതിൻറെ അനുപാതവും അനുസരിച്ച് ഉപയോഗിക്കാം. നടേണ്ട ആഴം: സാധാരണയായി 1 മുതൽ 3 സെമി വരെ ആഴത്തിൽ വിത്തുകൾ നടണം. നടേണ്ട രീതി: തൈകൾ മാറ്റി നട്ടുകൊണ്ടുള്ള രീതിയാണ് പ്രധാന കൃഷിയിടത്തിലേക്ക് ഉപയോഗിക്കേണ്ടത്. വിത്ത് നിരക്ക്: ഏക്കറിന് 4-5 കിഗ്രാം മികച്ചയിനം വിത്തുകൾ ഉപയോഗിക്കുക. വിത്ത് പരിചരണം: വിത്ത് രോഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കുന്നതിന് തിറം അല്ലെങ്കിൽ ഡൈഥേൻ എം-45 (ഇൻഡോഫിൽ എം -45) നടുന്നതിന് മുമ്പ് കിഗ്രാമിന് 3 ഗ്രാം എന്ന അളവിൽ എടുത്ത് പരിചരണം നൽകുക. ഇതിന് ശേഷം വിത്തുകൾ വായുവിൽ ഉണക്കി നടുന്നതിന് ഉപയോഗിക്കുക. സ്രോതസ്സ്: അപ്നി ഖേതി ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
436
0