Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Aug 19, 10:00 AM
ഉപദേശക ലേഖനംകൃഷി സമർപ്പൺ
കൂൺ കൃഷി
ഇന്ത്യയിൽ ഹൈ-ടെക് കൂൺ കൃഷി ആരംഭിക്കുകയും ലോക വിപണിയുടെ സാധ്യത തുറന്നിട്ടും വളരെക്കുറച്ച് കാലമേ ആയിട്ടുള്ളൂ. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയവയുള്ള വ്യക്തികൾക്ക് കൂൺ നിർദേശിച്ചിട്ടുള്ളതാണ്. ഇവ പൂർണമായും സസ്യാഹാരവും കലോറി കുറഞ്ഞ് പ്രോട്ടീൻ, അയേൺ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. കൂണുകൾക്ക് പ്രത്യേക ആൻറി-വൈറൽ, ആൻറി-കാൻസർ സവിശേഷതകളുണ്ടെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ബട്ടണുകൾ, മസൽസ് എന്നീ ഇനം കൂണുകളാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്. നടീൽ പ്രക്രിയ 1) തവിട് നനയ്ക്കൽ: നെല്ലിൻറെ ഉമി, ഗോതമ്പ് വയ്ക്കോൽ, ചോളം, പുല്ല്, സൂര്യകാന്തിയുടെ തവിട്, തെങ്ങിൻ പട്ട, കരിമ്പിൻറെ ഇലകൾ, ചോളത്തിൻറെയോ ചാമയുടെ ഇല എന്നിവയിലല്ലാം കൂൺ കൃഷി ചെയ്യാം. ആദ്യത്തെ നീളമുള്ള വൈക്കോൽ 2-3 സെമി നീണ്ടതായിരിക്കണം. അത് രണ്ടായി മുറിച്ച് 10-12 മണിക്കൂർ തണുത്തവെള്ളത്തിൽ കുതിർക്കാനിടണം. കുതിർന്ന തവിട് അല്ലെങ്കിൽ ഉമി പുറത്തെടുത്ത് അണുവിമുക്തമാക്കുകയും തുടർന്ന് 1 മണിക്കൂർനേരം ചൂടുവെള്ളത്തിൽ സൂക്ഷിച്ച് കീടവിമുക്തമാക്കുകയും ചെയ്യുക. 2) വിത്ത് പാകൽ: ഒരു ലെയർ തവിട് പ്ലാസ്റ്റിക് ബാഗിൽ, ഏകദേശം രണ്ട് മുതൽ രണ്ടര ഇഞ്ചുവരെ കനത്തിൽ വെയ്ക്കുക. ആദ്യത്തെ ലെയറിൽ വിത്തുകൾ നടുക. അതിന് ശേഷം വീണ്ടും ഒരു ലെയർ തവിട് വിത്തുകളെ മൂടാനായി വെയ്ക്കുക. വിത്തുകൾ വീണ്ടും കുറച്ച്, ബാഗ് നിറയ്ക്കുക. നടുമ്പോൾ നനഞ്ഞ ചെളിയുടെ 5% നടുക. തവിട് അമർത്തിവെച്ച് വേണം ബാഗ് നിറയ്ക്കാൻ. ഒരു നാര് ഉപയോഗിച്ച് ബാഗിൻറെ വായ കെട്ടുകയും ഒരു സൂചിയോ തുരുമ്പെടുത്ത സൂചിയോ ഉപയോഗിച്ച് 25-30 ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക. 3) വിരിയിക്കൽ: ചൂട് നൽകുക എന്നത് ഫംഗസുകളുടെ വളർച്ചയിൽ ഏറെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ്. നട്ട ബാഗുകൾ അണുവിമുക്തമായ ഒരു ഇരുണ്ട മുറിയിൽ 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ സൂക്ഷിക്കുക. 4) ബാഗ് മാറ്റൽ: ഫംഗസ് പൂർണ്ണവളർച്ചയെത്തിക്കഴിഞ്ഞാൽ, ബാഗ് വെളുപ്പ് നിറമാകുന്നു. അത് ഒരു ബ്ലേഡ് ഉപയോഗിച്ച് ചെറുതാക്കി മുറിക്കുകയും റാക്കിലേക്ക് കയറ്റിവെയ്ക്കുകയും ചെയ്യണം. ആ സ്ഥലത്ത്, നേരിട്ടല്ലാതെ സൂര്യപ്രകാശവും ചെറിയ വായുസഞ്ചാരവും ഉറപ്പുവരുത്തണം. ഒരു ദിവസത്തിന് ശേഷം ദിവസത്തിൽ 2-3 തവണ വെള്ളം തളിക്കുകയും പതുക്കെ തടം ബാഗിൽ നിന്ന് മാറ്റുകയും ചെയ്യുക. സ്പ്രേ പമ്പുകളോ കൈ പമ്പുകളോ വെള്ളം തളിക്കാനായി ഉപയോഗിക്കണം. 5) വിളവെടുപ്പ്: ബാഗ് കീറിമാറ്റി 4-5 ദിവസത്തിനകം കൂണുകൾ പൂർണവളർച്ചയെത്തുന്നു. പൂർണവളർച്ചയെത്തിയ കൂണുകൾ അരികിൽ നിന്നും ഇടത്തേക്കോ വലത്തേക്കോ മാറ്റണം. കൂണുകൾ മാറ്റിയ ശേഷം തടങ്ങൾ ഒന്നു മുതൽ ഒന്നരഇഞ്ച് വരെ ഇടിച്ചുകൂട്ടുക. 10 ദിവസത്തിനകം രണ്ടാമത്തെ ചെടികളുടെ വളർച്ച കാണാൻ കഴിയുകയും സമാനമായി അടുത്ത 10 ദിവസത്തിനുള്ളിലും ചെടികൾ വളരുകയും ചെയ്യും. ഒരു തടത്തിൽ നിന്ന് അല്ലെങ്കിൽ ബാഗിൽ നിന്ന് ഏകദേശം 900 മുതൽ 1500 ഗ്രാം വരെ കൂൺ ഉത്പാദിപ്പിക്കാൻ സാധിക്കും. സന്തുലിത തടങ്ങൾ ചെടികൾക്ക് വളമായും കന്നുകാലികൾക്ക് പോഷകമായും ഉപയോഗിക്കുന്നു. സ്രോതസ്സ്: കൃഷി സമർപ്പൺ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
361
1