Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
08 Feb 19, 11:00 AM
ദിവസത്തിലെ ടിപ്പ്അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ്
വിത്ത് പരിചരണത്തിലൂടെ കീടങ്ങളെയും കുമിളുകളെയും നിയന്ത്രിക്കാം ധാന്യവിളകളിലെയും പച്ചക്കറികളിലെയും വിത്ത് പരിചരണം:
● വേര് ചീയലും ഉണങ്ങലും (റിസൊക്ടോണിയ ബാറ്ററ്റികോള മൂലം സംഭവിക്കുന്നത്) തടയാൻ വിത്ത് കിലോഗ്രാമിന് 1 ഗ്രാം കാർബെൻഡേസിം അല്ലെങ്കിൽ 1.5 ഗ്രാം തിറാം എന്ന അളവിൽ ഉപോയഗിച്ച് വിത്ത് പരിചരണം നടത്തുക. ● ചിതലിൻറെ ഉപദ്രവമുള്ള ഭാഗങ്ങളിൽ, ഫിപ്രോണിൽ 5 എസ് സി വിത്ത് കിലോഗ്രാമിന് 10 മില്ലി എന്ന അളവിൽ വിത്ത് പരിചരണത്തിനായി ഉപയോഗിക്കുക. വണ്ടുകളുടെ (വയർ വേം) ഉപദ്രവം ഉള്ളിടത്ത്, ക്വിനാൽഫോസ് 25 ഇസി കിലോഗ്രാം വിത്തിന് 10 മില്ലി എന്ന അളവിൽ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തിയശേഷം മാത്രം വിത്ത് പാകുക. ● ട്രൈക്കോഡെർമ കൾച്ചർ ഉപയോഗിച്ച് പരിചരണം നടത്തിയ ശേഷമായിരിക്കണം വിത്തുകൾ നടേണ്ടത്. ഒരേക്കർ സ്ഥലത്തേക്കുള്ള വിത്ത് പരിചരണത്തിന് മൂന്ന് പാക്കറ്റ് കൾച്ചർ മതിയാകും. വിത്ത് പരിചരണത്തിന്, വെള്ളം ആവശ്യത്തിന് ചൂടാക്കിയ ശേഷം പനംചക്കര ചേർക്കുക. ഈ മിശ്രിതം തണുപ്പിച്ച ശേഷം ശരിയായി കൾച്ചറിലേക്ക് കൂട്ടിക്കലർത്തുക. ഈ മിശ്രിതം ഉപയോഗിച്ച് വിത്തുകളുടെ പരിചരണം നടത്തിയശേഷം തണലിൽ വെച്ച് ഉണക്കുക. അതിന് ശേഷം വേഗം തന്നെ വിത്ത് നടുക.
● ആദ്യം തന്നെ, വിത്തുകൾക്ക് കുമിൾ നാശിനി ഉപയോഗിച്ചുള്ള പരചരണം നൽകുക, അതിന് ശേഷം കീടനാശിനി, ട്രൈക്കോഡെർമ എന്നിവ യഥാക്രമം ഉപയോഗിക്കുക. മണ്ണ് പരിശോധനയിൽ മോളിബ്ഡെനം അപര്യാപ്ത്തത കാണുകയാണെങ്കിൽ, ഇതിൽ കിലോഗ്രാമിന് 3.5 ഗ്രാം എന്ന നിരക്കിൽ സോഡിയം മോളിബ്ഡേറ്റ് ഉപയോഗിച്ച്, ട്രൈക്കോഡെർമ കൾച്ചർ പരിചരണത്തിന് മുമ്പ്, വിത്തുകൾക്ക് പരിചരണം നൽകേണ്ടതാണ്. ശേഷം നടുക. അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ എക്സലൻസ്
0
0