Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Aug 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കരിമ്പിലെ പൈറില്ലയുടെ നിയന്ത്രണം
വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കീടങ്ങൾഒരു ഇലയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നു. ഈ കീടത്തിൻറെ ഉപദ്രവം വളരെയധികമുള്ള പ്രദേശങ്ങളിൽ ഉച്ചത്തിലുള്ള ശബ്ദമുണ്ടാകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയുടെ പുഴുക്കളും മുതിർന്ന കീടങ്ങളും ഇലകളിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നു. ഇവയുടെ ശരീരത്തിൽ നിന്ന് തേൻതുള്ളികൾ പോലുള്ള വസ്തു വിസർജിക്കപ്പെടുകയും അത് ഇലകളിൽ വീഴുകയും ചെയ്യുന്നു. ഇതിൻറെ ഫലമായി, കരിമ്പിൻറെ ഇലകളിൽ കറുത്ത വഴുവഴുപ്പുള്ള അവശിഷ്ടങ്ങൾ രൂപപ്പെടുകയും ഇത് കരിമ്പിൻറെ പ്രകാശസംശ്ലേഷണത്തിനുള്ള കഴിവിനെ ബാധിക്കുകയും, വളരെയധികം വിള നഷ്ടത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. താഴെപ്പറയുന്നവ കരിമ്പിലെ പൈറില്ലയെ നിയന്ത്രിക്കുന്നതിനുള്ള പ്രധാനപ്പെട്ട രീതികളാണ്: നിയന്ത്രണം: ● മുതിർന്ന കീടങ്ങളിടുന്ന മുട്ടകൾ കൂട്ടത്തോടെ ശേഖരിച്ച് നശിപ്പിക്കുക. ● മെറ്റാർസിയം അനിസോപ്ലിയേ എന്ന ഫംഗൽ അധിഷ്ഠിത പൊടി 10 ലിറ്റർ വെള്ളത്തിന് 40 ഗ്രാം എന്ന അളവിൽ ചേർത്ത് തളിക്കുക ● എപ്പിറിക്കാനിയ മെലനോല്യൂക്ക എന്ന പരാദത്തെ ഒരു ലക്ഷം പരാദങ്ങൾ (250 മുട്ടകൾ വിരിയുന്നത്) അല്ലെങ്കിൽ ഹെക്ടറിന് 2000 പ്യൂപ്പ വീതം എന്ന അളവിൽ തുറന്നുവിടുക ● പരാദത്തെ തുറന്നുവിട്ട പ്രദേശത്ത്/പാടത്ത് ഒരു തരത്തിലുള്ള രാസ കീടനാശിനികളും തളിക്കരുത് ● പരാദങ്ങളുടെ പ്രവർത്തനം കാണാൻ കഴിയുന്നില്ലെങ്കിൽ, കരിമ്പിൻ പാടത്ത് പൈറില്ല ബാധ വളരെക്കൂടുതലായിരിക്കും. അപ്പോൾ, ക്ലോറോപൈറിഫോസ് 20 ഇസി 20 മില്ലി അല്ലെങ്കിൽ മോണോക്രോട്ടോഫോസ് 36 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക
ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
111
11