AgroStar Krishi Gyaan
Pune, Maharashtra
28 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പാവയ്കക്കയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ നിയന്ത്രണം
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ ആദ്യ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ 300 പിപിഎം 75 മില്ലി 15 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക അല്ലെങ്കിൽ വെർടിസിലിയം ലെക്കാനി 75 ഗ്രാം 15 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക. കൂടുതൽ കീടബാധയുണ്ടെങ്കിൽ, ഇമിഡാക്ലോപ്രിഡ് 17.5 %എസ്എൽ 5 മില്ലി 15 ലിറ്റർ വെള്ളത്തിന് അല്ലെങ്കിൽ തൈമെഥോക്സാം 25 %ഡബ്ളിയു ജി 5 ഗ്രാം 15 ലിറ്റർ വെള്ളത്തിൽ അലിയിച്ച് തളിക്കുക. 10 മുതൽ 15 ദിവസത്തെ ഇടവേളയിൽ കീടനാശിനികൾ തളിക്കുക. 10 ബ്ലൂ സ്റ്റിക്കി കെണികളും 10 യെല്ലോ സ്റ്റിക്കി കെണികളും ഒരേക്കറിൽ സ്ഥാപിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
66
0