Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
03 Oct 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരുത്തി വിളയിൽ അവസാന ഘട്ടത്തിലെ പിങ്ക് ബോൾ വേമിൻറെ നിയന്ത്രണം
കഴിഞ്ഞ കുറച്ചുവർഷങ്ങളായി, പിങ്ക് ബോൾ വേം എന്ന ചെമ്പൻ പുഴുവിൻറെ ആക്രമണം പരുത്തികൃഷിയുടെ അവസാന ഘട്ടങ്ങളിൽ സാരമായ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. മൊട്ടുകളിലും, പൂക്കളിലും, വളരുന്ന മൊട്ടുകളിലും ഈ കീടം ഇടുന്ന മുട്ടകൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധാരണയായി കഴിഞ്ഞെന്നുവരില്ല. വളർന്നുവരുന്ന ലാർവ പൂക്കളിലും, മൊട്ടുകളിലും പരുത്തിക്കുരുവിലും കയറി അകത്തുനിന്ന് അവ തിന്നുതുടങ്ങുന്നു. കീടബാധയേറ്റ പൂക്കൾ റോസാപ്പൂക്കളെപ്പോലെ റോസ് നിറം ആയിത്തീരുന്നു. കീടബാധയേറ്റ പൂക്കൾ, മൊട്ടുകൾ, ചെറിയ കായ്കൾ എന്നിവ കൊഴിഞ്ഞുവീഴുന്നു. പരുത്തിക്കുരുവിൽ കയറുന്ന ലാർവ നാരുകളും വിത്തും ഒരു പോലെ നശിപ്പിക്കുന്നു.
നിയന്ത്രണം: ● നിരീക്ഷണത്തിനായി ഹെക്ടറിൽ 5 എണ്ണം വീതം കെണികൾ സ്ഥാപിക്കുക. ഓരോ കെണിയിലും തുടർച്ചയായി 3 ദിവസം 8 അല്ലെങ്കിൽ അതിലധികം ശലഭങ്ങൾ വീഴുകയാണെങ്കിൽ ഹെക്ടറിന് 40 കെണികൾ വീതം സ്ഥാപിക്കുക. ● ഏതെങ്കിലും 20 ചെടികൾ തെരഞ്ഞെടുത്ത് മൊട്ട്, പൂക്കൾ, കുരുക്കൾ എന്നിവ എണ്ണുക. 100 എണ്ണത്തിൽ 5 ലാർവയെയെങ്കിലും കണ്ടാൽ താഴെപ്പറയുന്ന ഏതെങ്കിലും കീടനാശിനികൾ തളിക്കുക. ● വിത്തുത്പാദനത്തിനായി പരുത്തി വളർത്തുന്നവർ മുറിച്ചുചേർത്തതിന് ശേഷം പൂങ്കുലകൾ അനുയോജ്യമായ രീതിയിൽ നശിപ്പിക്കേണ്ടതാണ്. ● ചെടിയുടെ ആയുർദൈർഘ്യവും പിങ്ക് ബോൾ വേമിൻറെ സാന്നിധ്യവും ● അനുസരിച്ച് കീടനാശിനികൾ പോലെയുള്ള അസഫേറ്റുകൾ, മോണോക്രോട്ടോഫോസ് എന്നിവ തുടർച്ചയായി തളിക്കുന്നത് ഇത്തരം കീടങ്ങളെ തടയുന്നതിന് അത്യാവശ്യമാണ്. ● വിളവെടുത്ത പരുത്തി കൂട്ടിയിട്ട് വിപണിയിൽ വിൽക്കരുത്. ● അവസാനത്തെ പറിച്ചെടുക്കലും കഴിഞ്ഞ, കുറ്റികൾ പിഴുതെടുക്കുക. അവയെ നശിപ്പിക്കുകയോ ജൈവ വളനിർമ്മാണത്തിന് ഉപയോഗിക്കുകയോ ചെയ്യുക. ● കീടബാധ കൂടുതലായിത്തന്നെ തുടരുകയാണെങ്കിൽ, ജലസേചനം നിർത്തിവെച്ച് വിളയെത്തന്നെ അവസാനിപ്പിക്കുക. ● ക്ലോറാന്ത്രിനിലിപ്രോൾ 9.3%+ ലാംബ്ദ സൈഹെലോത്രിൻ 46% സെഡ് സി അല്ലെങ്കിൽ സൈപ്പെർമെത്രിൻ 10 ഇസി, 10 മില്ലി വീതം അല്ലെങ്കിൽ ഡെൽറ്റാമെത്രിൻ 2.8 ഇസി 10 മില്ലി വീതം അല്ലെങ്കിൽ ലാംബ്ദ സൈഹെലോത്രിൻ 2.5 ഇസി 10 മില്ലി വീതം അല്ലെങ്കിൽ ഇൻഡോക്സാകാർബ് 15.8 ഇസി 5 മില്ലി വീതം അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 എസ് ജി വീതം 5 ഗ്രാമിന് അല്ലെങ്കിൽ സ്പിനോസാദ് 45 എസ് സി 3 മില്ലി വീതം അല്ലെങ്കിൽ ഡെൽറ്റാമെത്രിൻ 1%+ ത്രൈസോഫോസ് 35% ഇസി 10 മില്ലി വീതം അല്ലെങ്കിൽ ക്ലോറോപൈറിഫോസ് 50%+ സെപെർമെത്രിൻ 5 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇടവിട്ട് തളിക്കുക. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
487
3