AgroStar Krishi Gyaan
Pune, Maharashtra
08 Aug 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നിലക്കടല കൃഷിയില്, ഇല തിന്നുന്ന കമ്പിളിപ്പുഴുവിനെ നിയന്ത്രിക്കല്
ഇല തിന്നുന്ന കമ്പിളിപ്പുഴു, കര്ഷകരുടെ ഇടയില് പട്ടാളപ്പുഴു, പുകയില കമ്പിളിപ്പുഴു എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇളം ചൂടുള്ള കാലാവസ്ഥയില് ഇവയുടെ ആക്രമണം ദീര്ഘകാലം നീണ്ടുനില്ക്കുന്നു. ചെറിയ പുഴുക്കള് ഇലകളുടെ ക്ലോറോഫിലും ഇളം തണ്ടുകളും നശിപ്പിക്കുമ്പോള് വലിയ ലാര്വകള് ഇലകള് മുഴുവനായി തിന്നുതീര്ക്കുകയും ഇത് ഇല പൊഴിയാന് കാരണമാകുകയും ചെയ്യുന്നു. പകല് സമയത്ത് കമ്പിളിപ്പുഴുക്കള് മണ്ണില് ഒളിച്ചിരിക്കുകയും രാത്രിയില് വലിയ രീതിയില് ഇലകള് തിന്നുതീര്ക്കുകയും ചെയ്യുന്നു. പൂവുകളും ചിലപ്പോള് മണ്ണിനടിയില് വളരുന്ന തണ്ടും ഇവ തിന്നാറുണ്ട്. സാധാരണ ഓഗസ്റ്റ്-സെപ്റ്റംബര് മാസങ്ങളിലാണ് വിളയെ ആക്രമിക്കുന്ന കമ്പിളിപ്പുഴുക്കളുടെ എണ്ണം കൂടുതലായി കാണപ്പെടുന്നത്. നിയന്ത്രണം: ● ഏക്കറിന് 1-15 എന്ന കണക്കില് ഫിറമോണ് കെണി വെയ്ക്കുക ● കീടത്തിന്റെ ആക്രമണം തുടങ്ങുന്ന ആദ്യ ഘട്ടത്തില്, 500 മി.ലി (5%) വേപ്പിന്കുരു സത്ത് അല്ലെങ്കില് വേപ്പ് അടിസ്ഥാനമാക്കിയുള്ള മിശ്രിതം 10 ലിറ്റര് വെള്ളത്തിന് 40 മി.ലി എന്ന കണക്കില് തളിക്കുക ● ബോവെറിയ ബാസ്സിയാന എന്ന ഫംഗല് അധിഷ്ടിത പൗഡര് 40 ഗ്രാം അല്ലെങ്കില് ബാസിലസ് തുരിഞ്ചിനെസിസ് എന്ന ബാക്ടീരിയല് അധിഷ്ടിത പൗഡര് 10 ലിറ്റര് വെള്ളത്തില് 10 ഗ്രാം എന്ന കണക്കില് തളിക്കുക ● ഹെക്ടറിന് 250 എല്ഇ (ഇല തിന്നുന്ന കമ്പിളിപ്പുഴുവിന്), 450 എല്ഇ (തണ്ടുതുരപ്പന്) ന്യൂക്ലിയര് പോളിഹെഡ്രോസിസ് വൈറസ് (എന്പിവി) തളിക്കുക ● കമ്പിളിപ്പുഴുവിന്റെ ആക്രമണം കൂടിയാല്, 10 ലിറ്റര് വെള്ളത്തില് 12.5 ഗ്രാം എന്ന കണക്കില് മെഥോമൈല് 50 ഡബ്ല്യുപി തളിക്കുക ● കീടനാശിനിയുടെ കാര്യക്ഷമത വര്ധിപ്പിക്കാനായി ലായനിയില് ശര്ക്കര ചേര്ക്കാവുന്നതാണ്
ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
181
8