Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 Aug 19, 06:30 PM
കന്നുകാലി വളർത്തൽഡിപാർട്മെൻറ് ഓഫ് ലൈവ്സ്റ്റോക് പ്രൊഡക്ഷൻ ആൻഡ് മാനേജ്മെൻറ്, ജുനഗഢ്
കന്നുകാലികളിൽ സാധാരണ കണ്ടുവരുന്ന രോഗങ്ങളും അവയ്ക്കുള്ള വീട്ടു ചികിത്സയും
കന്നുകാലികളുടെ ആരോഗ്യം അവയ്ക്ക് കൊടുക്കുന്ന ആഹാരത്തിന് നൽകുന്ന പ്രാധാന്യത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്. മൃഗപരിപാലന വിദഗ്ധർക്ക് കന്നുകാലികളുടെ രോഗനിർണ്ണയം നടത്തി പരിചയമുണ്ടെങ്കിൽ, രോഗത്തെ ആദ്യഘട്ടത്തിൽ തന്നെ പൂർണമായും സുഖപ്പെടുത്താവുന്നതാണ്. കന്നുകാലി രോഗങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങളും അവയ്ക്കുള്ള വീട്ടു ചികിത്സയുമാണ് താഴെ. ബ്ലോട്ട് മൃഗങ്ങൾ ആവശ്യത്തിലധികം പച്ചപ്പുല്ല് തിന്നുമ്പോഴാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. മൺസൂൺ സമയത്തും തണുപ്പ് കാലത്തുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. വയറ് ഗ്യാസ് നിറയുകയും കന്നുകാലികൾ അസ്വസ്ഥരായി കാണപ്പെടുകയുമാണ് ഈ രോഗമുള്ളപ്പോൾ സംഭവിക്കാറ്. ചികിത്സ • 500 മില്ലി ഭക്ഷ്യ എണ്ണ 50 മുതൽ 60 മില്ലി പൈൻ(ദേവതാരു)എണ്ണയിൽ ചേർത്ത് കന്നുകാലികൾക്ക് നൽകുക. • കായം ചുവന്ന മുളക് പൊടിയിൽ ചേർത്ത് തൈരുമായി കലർത്തി കന്നുകാലികൾക്ക് നൽകുന്നത് അവയ്ക്ക് ആശ്വാസം നൽകും • ഒരു കോട്ടൺ തുണി മണ്ണെണ്ണയിൽ മുക്കി കന്നുകാലിയെക്കൊണ്ട് അത് മണപ്പിക്കുക • ഗ്യാസ് അധികമുണ്ടെങ്കിൽ, കട്ടികുറഞ്ഞ സൂചി ഉപയോഗിച്ച് വയറിലെ ഗ്യാസ് പുറത്തെടുക്കുക (ഇത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്, അപൂർണ്ണമായ വിവരങ്ങൾ ഉപയോഗിച്ച് ഈ പ്രവൃത്തി ചെയ്യാതിരിക്കുക) മലബന്ധം: ചില സാഹചര്യങ്ങളിൽ കന്നുകാലികളിൽ ഭക്ഷണം വേണ്ടത്ര ദഹിക്കാറില്ല, അത്തരം സമയങ്ങളിൽ ഡോസ് ആമാശയത്തിന് പുറത്തേക്ക് പോകതിരിക്കുകയും കാലികൾ ചാണകമിടാതിരിക്കുകയും ചെയ്യുന്നു. പരിഹാരം • കന്നുകാലികൾക്ക് 250 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഉടൻ തന്നെ വെള്ളത്തിൽ ചേർത്ത് കൊടുക്കുക • ഭക്ഷ്യ എണ്ണ 1 ലിറ്റർ അല്ലെങ്കിൽ 350 മില്ലി ആവണക്കെണ്ണ മൂക്കിലൂടെ നൽകുന്നത് ആശ്വാസമുണ്ടാക്കും • പുതുതായി ജനിച്ച കിടാങ്ങൾക്ക് ഡയേറിയ ഉണ്ടാകുന്ന സാഹചര്യത്തിൽ ശുദ്ധമായ മോര് നൽകുക അവലംബം: ഡിപാർട്മെൻറ് ഓഫ് ലൈവ്സ്റ്റോക് പ്രൊഡക്ഷൻ ആൻഡ് മാനേജ്മെൻറ്, ജുനഗഢ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
651
1