AgroStar Krishi Gyaan
Pune, Maharashtra
04 Feb 19, 01:00 PM
കൃഷി വാർത്തദി എക്കണോമിക് ടൈംസ്
ബജറ്റ് പ്രഖ്യാപനം: 6,000 രൂപ കർഷകരുടെ അക്കൌണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും
കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയൽ രാജ്യത്തിൻറെ ഇടക്കാല ബജറ്റ് ഇന്ന് ലോക് സഭയിൽ അവതരിപ്പിച്ചു. കർഷകരെ സഹായിക്കുന്ന പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. രാജ്യത്തെ കർഷകർക്ക് നേരിട്ട് 6,000 രൂപ ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന’ പദ്ധതി പ്രകാരമാകും ഇത് നടപ്പാക്കുക. ഇത് പ്രകാരം, അഞ്ച് ഏക്കർ വരെ (2 ഹെക്ടർ) ഭൂമിയുള്ള കർഷകർക്ക് 6,000 രൂപ വീതം എല്ലാ വർഷവും ലഭിക്കും. ഈ പണം കർഷകരുടെ ബാക്ക് അക്കൌണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുക.
12 കോടി കർഷക കുടുംബങ്ങൾക്ക് നേട്ടം ഈ പദ്ധതി പ്രകാരം, ഏകദേശം 12 കോടി കർഷക കുടുംബങ്ങൾക്ക് നേട്ടമുണ്ടാകും. 2018 ഡിസംബർ 1 മുതലാണ് ഈ പദ്ധതി നിലവിൽ വന്നിരിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് തുല്യ തവണകളായാണ് പണം നൽകുക. ആദ്യ ഗഡു 2,000 രൂപ തയ്യാറാക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ട കർഷകരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കും. ഈ പദ്ധതിക്കായി 75,000 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. 22 വിളകളുടെ താങ്ങുവില സർക്കാർ വർധിപ്പിച്ചതായും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. പ്രകൃതി ദുരന്തം നേരിടേണ്ടി വന്ന കർഷകർക്ക്, 2%, ലോൺ കൃത്യസമയത്ത് അടച്ചുതീർക്കുന്നവർക്ക് 5% എന്നിങ്ങനെ പലിശ നിരക്കിലും ഇളവ് ലഭിക്കും. സ്രോതസ്സ്: ദി ഇക്കണോമിക് ടൈംസ്, 1 ഫെബ്രുവരി 2019
117
38