Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
08 Sep 19, 06:30 PM
കന്നുകാലി വളർത്തൽHpagrisnet.gov.in
ബ്രൂസെലോസിസ് കന്നുകാലികളിൽ ഗർഭച്ഛിദ്രത്തിന് കാരണമായേക്കാം
ബ്രൂസെലോസിസ് എന്ന ബാക്ടീരിയൽ രോഗം കന്നുകാലികളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. ഇത് കന്നുകാലികളിൽ ഉയർന്ന പനി ഉണ്ടാക്കുന്നു. ഗർഭധാരണത്തിന് ശേഷമുള്ള അവസാന മുന്ന് മാസക്കാലത്ത്, ബ്രൂസെലോസിസ് ചിലപ്പോൾ കന്നുകാലികളിലെ ഗർഭച്ഛിദ്രത്തിന് കാരണമായേക്കാം. കന്നുകാലികളിൽ ഗർഭച്ഛിദ്രത്തിന് മുമ്പ്, സുതാര്യമായ ഒരു വസ്തു യോനിയിൽ നിന്ന് പുറത്ത് വരുകയും ഗർഭച്ഛിദ്രത്തിന് ശേഷം മറുപിള്ള പുറത്തേക്ക് തള്ളുന്നത് അവസാനിക്കുകയും ചെയ്യുന്നു. ചികിത്സയും പ്രതിരോധവും: ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. ഒരു പ്രത്യേക പ്രദേശത്ത് 5 ശതമാനത്തിൽ അധികം കേസുകൾ പോസിറ്റീവ് ആയാൽ, ബ്രുസെല്ല-അബോർട്ടസ് സ്ട്രെയിൻ-19 വാക്സിനുകൾ 3 മുതൽ 6 വരെയുള്ള മാസം പ്രായത്തിൽ രോഗപ്രതിരോധത്തിനായി നൽകാം. കന്നുകാലികളിലെ പ്രത്യുത്പാദനത്തിനായുള്ള കൃത്രിമ ബീജസങ്കലനമാർഗവും ഈ രോഗത്തെ തടയുന്നു. സ്രോതസ്സ്: hpagrisnet.gov.in
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
190
0